/indian-express-malayalam/media/media_files/uploads/2021/10/RS-FI.jpg)
അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) കളിച്ച താരങ്ങള്‍ക്ക് ട്വന്റി 20 ലോകകപ്പിന് തയാറെടുപ്പുകള്‍ ആവശ്യമില്ലെന്ന് മുഖ്യപരിശീലകന്‍ രവി ശാസ്ത്രി. ഒരുമിച്ച് മുന്നോട്ട് പോവുക മാത്രമാണ് വേണ്ടതെന്നും ശാസ്ത്രി പറഞ്ഞു. സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ ഉജ്വല വിജയം ടീമിന്റെ ആത്മവിശ്വസത്തെ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വന്റി 20 ലോകകപ്പിന് ശേഷം പരിശീലക സ്ഥാനം ഒഴിയുകയാണ് ശാസ്ത്രി. രാഹുല്‍ ദ്രാവിഡ് ശാസ്ത്രിക്ക് ശേഷം ചുമതലയേല്‍ക്കുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനിടെ സ്റ്റാര്‍ സ്പോര്‍ട്സിനോട് സംസാരിക്കവെയാണ് ശാസ്ത്രി ടീം തിരഞ്ഞെടുപ്പ് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയത്.
"ടീമിന്റെ ഘടന എപ്രകാരമായിരിക്കണമെന്നത് പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ്. അത് പിന്നീട് തെളിയും. ബാറ്റ് ചെയ്യണോ ബോള്‍ ചെയ്യണോ തുടങ്ങിയ കാര്യങ്ങളില്‍ അപ്പോഴത്തെ സാഹചര്യമനുസരിച്ചായിരിക്കും തീരുമാനമെടുക്കുക. ഒരു സ്പിന്നറിനെയോ അല്ലെങ്കില്‍ പേസ് ബോളറെയോ ടീമില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും അതിനെ ആശ്രയിച്ചായിരിക്കും," ശാസ്ത്രി പറഞ്ഞു.
Also Read: T20 WC: രണ്ട് താരങ്ങളുടെ പ്രകടനത്തില്‍ ആശങ്ക; മാറ്റം നിര്‍ദേശിച്ച് പാര്‍ഥിവ് പട്ടേല്‍
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.