/indian-express-malayalam/media/media_files/uploads/2018/11/ravi-shastri.jpg)
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് ഇടവേളകളില്ലാതെ മത്സരങ്ങൾ കളിക്കേണ്ട തരത്തിലാണ് മത്സരക്രമങ്ങൾ. ഇത് ഏറ്റവും വെല്ലുവിളി ഉയർത്തുന്നത് ഈ വർഷം നടക്കുന്ന ലോകകപ്പ് മത്സരങ്ങൾക്കാണ്. ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗ് നടക്കുന്നതാണ് പ്രധാന പ്രശ്നം. ഇന്ത്യയ്ക്ക് മാത്രമല്ല മറ്റ് രാജ്യങ്ങൾക്കും ഇത് വെല്ലുവിളി ഉയർത്തുന്നുണ്ട്. ലോകടീമുകൾ പലതും താരങ്ങളോട് ഐപിഎല്ലിന്റെ ഒന്നാം ഘട്ടത്തിന് ശേഷം തിരിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണ് ഇന്ത്യൻ താരങ്ങൾക്കും വിശ്രമം നൽകണമെന്ന ആവശ്യവുമായി ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി എത്തിയിരിക്കുന്നത്. ഇന്ത്യൻ ബോളർമാർക്ക് ആവശ്യമായ വിശ്രമം നൽകണമെന്നും അവരുടെ ഫിറ്റ്നസ് നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും രവി ശാസ്ത്രി പറയുന്നു.
"ഐപിഎല്ലിൽ ഇന്ത്യൻ ബോളർമാർക്ക് കൃത്യമായ വിശ്രമം നൽകാൻ ഫ്രാഞ്ചൈസികളോടും നായകന്മാരോടും ആവശ്യപ്പെടും. കൂടുതൽ മത്സരങ്ങൾ കളിപ്പിക്കാതെ ഇന്ത്യൻ താരങ്ങളുടെ ഫിറ്റ്നസ് നിലനിർത്തുന്ന തരത്തിൽ അവർക്ക് വിശ്രമം അനുവദിക്കേണ്ടത് അത്യാവശ്യമാണ്," രവി ശാസ്ത്രി പറഞ്ഞു.
ഇന്ത്യൻ പ്രീമിയർ ലീഗിന് ശേഷം 15 ദിവസത്തെ ഇടവേള മാത്രമാണ് ലോകകപ്പ് പോരാട്ടങ്ങൾക്കുള്ളത്. മൂന്ന് മാസമായി ഓസ്ട്രേലിയ ന്യൂസിലൻഡ് പര്യടനത്തിലാണ് ഇന്ത്യൻ ടീം. നേരത്തെ ഇന്ത്യൻ ബോളർമാരെ ഐപിഎല്ലിൽ നിന്ന് മാറ്റി നിർത്തണമെന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്‍ലിയും ആവശ്യപ്പെട്ടിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.