scorecardresearch
Latest News

കോഹ്‌ലിയെ ‘പാഡ്മാൻ’ ചലഞ്ചിന് വെല്ലുവിളിച്ച് രവി ശാസ്ത്രി; നന്ദി പറഞ്ഞ് അക്ഷയ്

കോച്ചിന്റെ വെല്ലുവിളി വിരാട് കോഹ്‌ലി ഏറ്റെടുക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്

കോഹ്‌ലിയെ ‘പാഡ്മാൻ’ ചലഞ്ചിന് വെല്ലുവിളിച്ച് രവി ശാസ്ത്രി; നന്ദി പറഞ്ഞ് അക്ഷയ്

പാഡ്മാൻ ചലഞ്ചിൽ പങ്കെടുത്ത് ഇന്ത്യൻ കോച്ച് രവി ശാസ്ത്രിയും. ചലഞ്ചിൽ പങ്കെടുക്കുക മാത്രമല്ല ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയോടും ടെന്നിസ് താരം ലിയാൻഡർ പെയ്‌സിനോടുംം വെല്ലുവിളി ഏറ്റെടുക്കാമോ എന്നു ചോദിക്കുകയും ചെയ്തിട്ടുണ്ട്.

അക്ഷയ് കുമാർ നായകനായ പാഡ്മാൻ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് പാഡ്മാൻ ചലഞ്ചിന് തുടക്കമിട്ടത്. സാനിറ്ററി പാഡ് കൈയ്യിൽ പിടിച്ചുളള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക, ഇതായിരുന്നു ചലഞ്ച്. ഇതിനോടകം നിരവധി പേരാണ് ചലഞ്ചിൽ പങ്കെടുത്തത്.

നിലവിൽ ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ പര്യടനത്തിലുളള രവി ശാസ്ത്രി ട്വിറ്ററിലാണ് സാനിറ്ററി പാഡ് കൈയ്യിൽ പിടിച്ചുളള ചിത്രം പോസ്റ്റ് ചെയ്തത്. വിരാട് കോഹ്‌ലിയെയും ലിയാൻഡർ പെയ്‌സിനെയും ടാഗ് ചെയ്ത് വെല്ലുവിളി ഏറ്റെടുക്കാൻ ക്ഷണിക്കുകയും ചെയ്തു.

രവി ശാസ്ത്രി വെല്ലുവിളി ഏറ്റെടുത്തതിന് അക്ഷയ് കുമാർ നന്ദി അറിയിച്ചിട്ടുണ്ട്.

സാനിറ്ററി പാഡുകൾ നിർമ്മിക്കുകയും അവയെക്കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം വളർത്തുകയും ചെയ്ത അരുണാചലം മുരുകരത്നം എന്ന തമിഴ്നാട്ടുകാരന്റെ യഥാർത്ഥ ജീവിതത്തെ ആസ്പദമാക്കിയുളളതാണ് പാഡ്മാൻ സിനിമ. അക്ഷയ് കുമാറിന്റെ ഭാര്യ ട്വിങ്കിൾ ഖന്നയെ ടാഗ് ചെയ്ത് മുരുകരത്നം ആണ് ചലഞ്ചിന് തുടക്കമിട്ടത്. പിന്നീട് ബോളിവുഡ് താരങ്ങളും സ്‌പോർട്സ് താരങ്ങളും വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ravi shastri dares virat kohli for padman challenge akshay kumar gives reply