/indian-express-malayalam/media/media_files/uploads/2018/12/ravi-beer.jpg)
മെല്‍ബണ്‍: ചരിത്രപ്രധാനമായ ടെസ്റ്റ് വിജയം കൈവരിച്ച ഇന്ത്യന്‍ ടീമിന് ക്രിക്കറ്റ് ലോകം കൈയ്യടിക്കുകയാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയേയും താരങ്ങളേയും സോഷ്യല്‍ മീഡിയ അഭിനന്ദിക്കുമ്പോള്‍ പരിശീലകന്‍ രവി ശാസ്ത്രിക്ക് ലഭിക്കന്നത് സോഷ്യല്‍ മീഡിയയുടെ പഴിയാണ്.
മത്സരശേഷം ടീം ഹോട്ടലിലേക്ക് മടങ്ങിയെത്തുമ്പോള്‍ ബിയര്‍ കഴിച്ചു കൊണ്ട് വണ്ടിയില്‍ നിന്നും രവി ശാസ്ത്രി പുറത്തേക്ക് വരുന്ന വീഡിയോയാണ് വിവാദമായി മാറിയിരിക്കുന്നത്. ടീമിനെ സ്വീകരിക്കാനായി ആരാധകര്‍ പുറത്ത് കാത്ത് നില്‍ക്കെയായിരുന്നു താരങ്ങളേയും കൊണ്ട് ബസ് കടന്നു വരുന്നത്. വണ്ടിയുടെ വാതില്‍ തുറന്ന് ആദ്യം പുറത്തിറങ്ങിയത് രവി ശാസ്ത്രിയായിരുന്നു.
#AUSvIND A little dance from @imVkohli as The Bharat Army give #TeamIndia a special welcome back to the team hotel. #BharatArmy#TeamIndia#IndianCricketTeam#COTIpic.twitter.com/wEHElXDy9H
— The Bharat Army (@thebharatarmy) December 30, 2018
കൈയ്യില്‍ ബിയര്‍ കുപ്പിയുമായാണ് ശാസ്ത്രി വണ്ടിയില്‍ നിന്നുമിറങ്ങിയത്. ബിയര്‍ കുടിക്കുകയും ചെയ്യുന്നുണ്ട് ശാസ്ത്രി. ആരാധകരെ നോക്കുക പോലും ചെയ്യാതെയാണ് ശാസ്്ത്രി ഹോട്ടലിന് അകത്തേക്ക് കടന്നു പോവുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.