‘പറയാന്‍ ഒരുപാട് ബാക്കിയുണ്ട് ഇനിയും’; പിതാവിന്റെ വിയോഗത്തില്‍ വികാരഭരിതനായി റാഷിദ് ഖാന്‍

”നിങ്ങളുടെ ഓര്‍മ്മകള്‍ എന്റെ ഹൃദയമിടിപ്പായി മാറിയിരിക്കുകയാണ്. ജിവിതക്കാലം മുഴുവന്‍ അതെനിക്കൊപ്പമുണ്ടാകും”

rashid khan, rashid khan father, afghanistan, death, bbl, ie malayalam, റാഷിദ് ഖാന്‍, പിതാവ്, മരണം, അഫ്ഗാനിസ്ഥാന്‌‍, ഐഇ മലയാളം

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് താരം റാഷിദ് ഖാന്റെ പിതാവ് അന്തരിച്ചു. അഫ്ഗാന്റെ മുതിര്‍ന്ന താരമായ മുഹമ്മദ് നബിയാണ് വാര്‍ത്ത അറിയിച്ചത്. ബിഗ് ബാഷ് ലീഗ് കളിക്കാനായി ഓസ്‌ട്രേലിയിലാണ് റാഷിദ് ഇപ്പോഴുള്ളത്. മരണാനന്തര ചടങ്ങുകള്‍ക്കായി റാഷിദ് ഉടനെ തന്നെ നാട്ടിലേക്ക് മടങ്ങും.

ചുരുങ്ങിയ കാലം കൊണ്ട് ക്രിക്കറ്റ് ലോകത്ത് ഒരുപാട് ആരാധകരെ ഉണ്ടാക്കിയ താരമാണ് 20 കാരനായ റാഷിദ്. പ്രിയ താരത്തിന്റെ ദുഖത്തില്‍ അനുശോചനം രേഖപ്പെടുത്തി ക്രിക്കറ്റിന് അകത്തും പുറത്തുമുളള നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പിതാവിന്റെ വിയോഗത്തെ കുറിച്ച് റാഷിദ് ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്,

”നിങ്ങളുടെ ഓര്‍മ്മകള്‍ എന്റെ ഹൃദയമിടിപ്പായി മാറിയിരിക്കുകയാണ്. ജിവിതക്കാലം മുഴുവന്‍ അതെനിക്കൊപ്പമുണ്ടാകും. നിങ്ങളുടെ അനുഗ്രഹമാണ് എന്ന് റാഷിദ് ഖാന്‍ ആക്കിയത്. നേട്ടങ്ങള്‍ പങ്കുവെക്കാന്‍ ഇനി നിങ്ങളില്ല. നിങ്ങളോട് പറയാന്‍ ഇനിയും ഒരുപാട് ബാക്കിയുണ്ടെനിക്ക്. മിസ് യൂ”

റാഷിദ് ഖാന്റെ ഫൗണ്ടേഷനാണ് താരത്തെ ഉദ്ധരിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. ബിബിഎല്ലില്‍ അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ് റാഷിദ് ഖാന്‍. മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകളും എടുത്തിട്ടുണ്ട്. കഴിഞ്ഞ സീസണിലാണ് അഡ്‌ലെയ്ഡ് ടീം റാഷിദിനെ സ്വന്തമാക്കുന്നത്. പിന്നാലെ അഡ്‌ലെയ്ഡ് ചാമ്പ്യന്മാരാവുകയും ചെയ്തിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rashid khans father passed away

Next Story
കഴിഞ്ഞ വർഷം കളിക്കളത്തോട് വിടപറഞ്ഞ പ്രധാന താരങ്ങൾAB de Villers, ഏ ബി ഡി വില്ല്യേഴ്സ്, Andre iniesta, Alister cook, anup kumar, gautham gambhir, david silva, munaf patel,ആന്ദ്രെ ഇനിയെസ്റ്റ, അലിസ്റ്റർ കുക്ക്, retired from 2018, 2018 sports rewind,football, ഫുട്ബോൾ, football match, ഫുട്ബോൾ ലൈവ്, football news, football skills, ഫുട്ബോൾ സ്കിൽസ്, football players, football games, football score, indian football team, indian football news, ഫുട്ബോൾ വാർത്ത,sports malayalam, sports news football, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news,കായിക വാർത്തകൾ,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com