സിഡ്നി: അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റിന്റെ മുഖമാണ് റാഷിദ് ഖാന്‍ എന്ന സ്പിന്നര്‍. ലോകത്ത് ഏത് ലീഗില്‍ കളിച്ചാലും റാഷിദ് അവിടം തന്റെ മാന്ത്രികത കൊണ്ട് കീഴടക്കും. ഐപിഎല്ലിലും ഇപ്പോള്‍ ബിഗ് ബാഷ് ലീഗിലുമെല്ലാം റാഷിദിന്റെ മികവ് കണ്ടതാണ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയ റാഷിദിനെ കാത്ത് ഒരു അപൂര്‍വ്വ നേട്ടം കൂടി ഈ വര്‍ഷം ബാക്കി നില്‍പ്പുണ്ട്.

ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷം 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറാകാന്‍ ഒരുങ്ങുകയാണ് റാഷീദ്. ഈ വര്‍ഷം ഇതുവരെ 92 വിക്കറ്റുകള്‍ നേടിയിട്ടുള്ള റാഷീദാണ് ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ കൂടുതല്‍ വിക്കറ്റ് നേടിയ താരം. എട്ടെണ്ണം കൂടി നേടാനായാല്‍ റാഷിദിന് 100 എന്ന മാന്ത്രിക സംഖ്യയിലെത്താനാകും. അന്താരാഷ്ട്ര- ലീഗ് ടി20 മത്സരങ്ങളിലെ വിക്കറ്റുകളുടെ ആകെ കണക്കെടുത്താണ് വിക്കറ്റുകള്‍ കൂട്ടുന്നത്. അതുകൊണ്ടു തന്നെ റാഷിദിന് ബിഗ് ബാഷിലെ ഫോം തുടര്‍ന്നാല്‍ അനായാസം ഈ നേട്ടത്തിലെത്താം.

2016ല്‍ 87 വിക്കറ്റുകള്‍ വീഴ്ത്തിയ ഡ്വെയ്ന്‍ ബ്രാവോയുടെ പേരിലായിരുന്നു നേരത്തെ ഈ റെക്കോര്‍ഡ്. ബ്രാവോയുടെ നേട്ടം 72 മത്സരങ്ങളില്‍ നിന്നുമായിരുന്നു. പക്ഷെ വെറും 57 മത്സരങ്ങളിലാണ് അഫ്ഗാന്‍ സ്പിന്നര്‍ 92 പേരെ പുറത്താക്കിയത്. 2018ല്‍ ഏഴ് ടി20 ലീഗുകളിലാണ് റാഷീദ് ഖാന്‍ കളിച്ചതെന്നു കൂടി ഓര്‍ക്കണം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ