കൗമാരത്തിൽ ക്രിക്കറ്റിനെ അമ്പരപ്പിച്ചവർ നിരവധിയുണ്ട്. സച്ചിൻ ടെൻഡുൽക്കറും ബ്രറ്റ്‌ലിയുമെല്ലാം കരിയറിന്റെ തുടക്കത്തിൽത്തന്നെ മികവ് തെളിയിച്ചവരാണ്. ഇതിഹാസങ്ങൾ അണിനിരക്കുന്ന ഈ​ പട്ടികയിലേക്ക് എത്തുകയാണ് അഫ്ഗാനിസ്ഥാന്റെ അദ്ഭുത ബാലൻ റാഷിദ് ഖാൻ. പ്രായം 19ൽ എത്തി നിൽക്കെ സമാനതകളിൽ ഇല്ലാത്ത നേട്ടങ്ങളാണ് റാഷിദ് ഖാൻ സ്വന്തമാക്കിയത്.

ഏകദിന ക്രിക്കറ്റിൽ അതിവേഗത്തിൽ 100 വിക്കറ്റുകൾ സ്വന്തമാക്കുന്ന താരമെന്ന റെക്കോഡാണ് റാഷിദ് ഇന്ന് സ്വന്തമാക്കിയിരിക്കുന്നത്. കരിയറിലെ 44 ആം മത്സരത്തിലാണ് റാഷിദ് ഈ അഭിമാന നേട്ടം സ്വന്തമാക്കുന്നത്. 52 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് ക്ലബിൽ ഇടം നേടിയ ഓസ്ട്രേലിയൻ താരം മിച്ചൽ സ്റ്റാർക്കിന്റെ റെക്കോഡാണ് റാഷിദ് ഇന്ന് തകർത്തത്.

ലോകകപ്പ് യോഗ്യത മത്സരങ്ങളുടെ ഫൈനലിൽ വെസ്റ്റഡൻസീനെതിരായ മത്സരത്തിനിടെയാണ് റാഷിദ് ഖാൻ ഈ റെക്കോഡ് നേട്ടം സ്വന്തമാക്കിയത്. വെസ്റ്റൻഡീസ് താരം ഷെയ് ഹോപ്പിന്റെ വിക്കറ്റ് പിഴുതാണ് റാഷിദ് ചരിത്ര നേട്ടം ആഘോഷമാക്കിയത്.

53 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റുകൾ നേടിയ പാക്കിസ്ഥാന്റെ സഖ്‌ലൈൻ​ മുഷ്താഖാണ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരൻ. 54 മത്സരങ്ങളിൽ നിന്ന് 100 വിക്കറ്റ് നേടിയിട്ടുളള ഷെയിൻ ബോണ്ട് നാലാം സ്ഥാനത്തും, 55 മത്സരങ്ങളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ ബ്രറ്റ്‌ലി അഞ്ചാം സ്ഥാനത്തുമാണ്.

29 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച റാഷിദ് 47 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ഐപിഎല്ലിലും റാഷിദ് മികച്ച പ്രകടനമാണ് പുറത്തെടുത്തിട്ടുണ്ട്. ഐപിഎല്ലിന്റെ പതിനാലാം സീസണിൽ സൺറൈസേഴ്സ് ഹൈദ്രബാദാണ് റാഷിദിനെ സ്വന്തമാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ