/indian-express-malayalam/media/media_files/uploads/2018/01/rashid-khan.jpg)
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ചൊരു തുടക്കമല്ല അഫ്ഗാന്‍ താരവും ലോകോത്തര ബോളറുമായ റാഷിദ് ഖാന് ലഭിച്ചിട്ടുളളത്. എന്നാല്‍ കിങ്സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മൽസരത്തില്‍ റാഷിദ് ഖാന്‍ മികച്ച പ്രകടനമാണ് കാഴ്‌ച വച്ചത്. താന്‍ ഏറെ പ്രിയപ്പെട്ട് പിഴുതെടുക്കുന്ന വിക്കറ്റ് കെ.എല്‍.രാഹുലിന്റെ ആണെന്ന് മൽസരശേഷം അദ്ദേഹം വെളിപ്പെടുത്തിയിരിക്കുകയാണ്.
'രാഹുലിന്റെ വിക്കറ്റ് നേടുക എന്ന് പറയുന്നത് പ്രത്യേകതയുളള നേട്ടമാണ്. അദ്ദേഹം ഒന്നാംതരം കളിക്കാരനാണ്. വ്യത്യസ്ത രീതിയില്‍ പന്തെറിഞ്ഞാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ശ്രമിക്കുക', റാഷിദ് പറഞ്ഞു.
തുടർച്ചയായ വിജയങ്ങളിലേക്ക് പാഞ്ഞ പഞ്ചാബിന്റെ പടയോട്ടത്തെ പിടിച്ചു കെട്ടുകയായിരുന്നു ഹൈദരാബാദ്. ഹൈദരാബാദ് ഉയർത്തിയ 133 എന്ന വിജയ ലക്ഷ്യം മറികടക്കാൻ പഞ്ചാബിനായില്ല. നിശ്ചിത ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 119 റൺസെടുത്ത് പഞ്ചാബ് പരാജയപ്പെടുകയായിരുന്നു.
ഹൈദരാബാദ് രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ ടോസ് നേടിയ പഞ്ചാബ് ഹൈദരാബാദിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കളിയിൽ പഞ്ചാബ് ബോളർമാർ മികവുകാട്ടിയതിനാൽ 132 എന്ന സ്കോറിലേക്ക് എത്തി. ഹൈദരാബാദിനെ ഒതുക്കാൻ പഞ്ചാബിനു സാധിച്ചു. മനീഷ് പാണ്ഡെയുടെ അർധ സെഞ്ചുറിയുടെ മികവിലാണ് ഹൈദരാബാദ് സ്കോർ 130 താണ്ടിയത്. ഷാക്കിബ് ഹസ്സൻ, യൂസുഫ് പത്താൻ എന്നിവരും ടീമിന്റെ സ്കോർ ഭേദപ്പെട്ടതാക്കാൻ സഹായിച്ചു.
മൽസരത്തിൽ പഞ്ചാബ് ബോളർ അങ്കിത് രാജ്പൂത് അഞ്ചു വിക്കറ്റുകൾ വീഴ്ത്തി. ഈ സീസണിലെ തന്നെ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ് രാജ്പൂത്തിന്റേത്.എന്നാൽ ബോളർമാരുടെ നിലയിലേക്ക് ഉയരാൻ പഞ്ചാബിന്റെ ബാറ്റിങ് നിരക്കാകാത്തതാണ് പഞ്ചാബിന്റെ തോൽവിക്ക് കാരണം. ലോകേഷ് രാഹുലും ക്രിസ് ഗെയിലും ചേർന്ന് ടീമിന് മികച്ച തുടക്കം നൽകിയെങ്കിലും ഇതു തുടർന്നു കൊണ്ടുപോകാൻ പഞ്ചാബ് നിരക്കായില്ല. ജയത്തോടെ പഞ്ചാബിനെ പിന്നിലാക്കി ഹൈദരാബാദ് പോയന്റ് പട്ടികയിൽ രണ്ടാമതെത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.