സൂറത്ത്: രഞ്ജി ട്രോഫിയിൽ കേരളത്തിന്റെ സ്വപ്നകുതിപ്പിന് അവസാനം കുറിച്ച് വിദർഭ. ക്വാർട്ടർഫൈനലിൽ 412 റൺസിനാണ് വിദർഭ കേരളത്തെ തോൽപ്പിച്ചത്. വിദർഭ ഉയർത്തിയ 577 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കേരളം കേവലം 165 റൺസിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ കേരളത്തിന്റെ 6 വിക്കറ്റ് പിഴുത സർവതെയാണ് വിദർഭയ്ക്ക് തകർപ്പൻ ജയം സമ്മാനിച്ചത്. സ്കോർ: വിദർഭ ഒന്നാം ഇന്നിങ്സ് 246, രണ്ടാം ഇന്നിങ്സ് 509/9 ഡിക്ലയേർഡ്. കേരളം ഒന്നാം ഇന്നിങ്സ് 175, രണ്ടാം ഇന്നിങ്സ് 165.

വിജയം വിദൂര സ്വപ്നത്തിൽ പോലുമില്ലാതിരുന്ന കേരളം രണ്ടാം ഇന്നിങ്സിൽ അലക്ഷ്യമായി ബാറ്റിങ്ങിനെ സമീപിച്ചതാണ് തോൽവിയിലേക്ക് തള്ളിയിട്ടത്. 64 റണ്‍സ് നേടിയ സൽമാൽ നിസാറാണ് രണ്ടാം ഇന്നിങ്സിലെ ടോപ്പ് സ്കോറർ. സച്ചിൻ ബേബി 26 റണ്‍സും മുഹമ്മദ് അസ്ഹറുദ്ദീൻ 28 റണ്‍സും നേടി.

നേരത്തെ വിദർഭ രണ്ടാം ഇന്നിങ്സ് 507/9 എന്ന നിലയിൽ ഡിക്ലയർ ചെയ്തിരുന്നു. 577 റണ്‍സിന്‍റെ കൂറ്റൻ വിജയലക്ഷ്യം കേരളത്തിന് നൽകിയ വിദർഭ സെമി ബർത്ത് ഉറപ്പിച്ചാണ് ഇന്നിറങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ