വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് നാളെ ക്വാർട്ടർ പോരാട്ടം. വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കരുത്തരായ ഗുജറാത്താണ് കേരളത്തിന്റെ എതിരാളികൾ. പരിശീലനം പൂർത്തിയാക്കിയ ഇരു ടീമുകളും സെമി ലക്ഷ്യമാക്കി നാളെ പോരാട്ടത്തിനിറങ്ങും.

സ്വന്തം നാട്ടിലാണ് മത്സരം എന്നത് കേരളത്തിന് ആനുകൂല്യം നൽകുന്നു. താരങ്ങൾക്ക് പരിചിതമായ പിച്ചും ഗ്രൗണ്ട് സപ്പോർട്ടും കേരളത്തിന് വലിയ പ്രതീക്ഷ ൻൽകുന്നുണ്ട്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെമിയിൽ കേരളം വിദർഭയോട് പരാജയപ്പെടുകയായിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ സെമിയാണ് കേരളം ലക്ഷ്യമിടുന്നത്.

സച്ചിൻ ബേബി നയിക്കുന്ന കേരള ടീമിൽ സൂപ്പർ താരങ്ങളായ സഞ്ജു സാംസൺ, ജലജ് സക്സേന എന്നിവരും ഉൾപ്പെടുന്നു. ബേസിൽ തമ്പിയും, സന്ദീപ് വാര്യരും അടങ്ങുന്ന പേസ് നിരയും ശക്തമാണ്. തണുപ്പും മഞ്ഞുവീഴ്ചയും പേസിന് അനുകൂലമായതിനാൽ അത് മുതലാക്കാനാകും കേരളം ശ്രമിക്കുക.

പ്രാഥമിക ഘട്ടത്തിൽ മികച്ച പോരാട്ടം പുറത്തെടുത്ത കേരളം ഇടയ്ക്ക് തകർന്നടിയുന്നതിനും ക്രിക്കറ്റ് ആരാധകർ സാക്ഷിയായി. കൂറ്റൻ വിജയങ്ങളും പരാജയങ്ങളും ഒരുപോലെ അടങ്ങുന്നതാണ് പ്രാഥമിക ഘട്ടത്തിൽ കേരളത്തിന്റെ പ്രകടനം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ