Latest News
ബോക്സിങ്ങിൽ ഇന്ത്യയുടെ ലവ്‌ലിന ബോര്‍ഗോഹെയ്‌ന് വെങ്കലം

രഞ്ജി ട്രോഫി: ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ബാറ്റിങ് തകർച്ച

Ranji Trophy 2018-19, Kerala vs Gujarat Live Updates: ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു

Ranji trophy, kerala,himachal, രഞ്ജി ട്രോഫി, കേരളം, പഞ്ചാബ്, day two, session report, ഒന്നാം ദിനം, session,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
രാഹുൽ

Kerala vs Gujarat 4th Quarter Final Live Score: വയനാട്: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന് ഇറങ്ങിയ കേരളത്തിന് ബാറ്റിങ് തകർച്ച. കേരള സ്കോർബോർഡ് 52 ൽ എത്തിയപ്പോഴെക്കും നാല് മുൻനിര വിക്കറ്റുകൾ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ കേരളം നാല് വിക്കറ്റ് നഷ്ടത്തിൽ 69 റൺസ് എന്ന നിലയിലാണ്. 12 റൺസ് നേടിയ വിനൂപും, 9 റൺസുമായി സഞ്ജു സാംസാണുമാണ് ക്രീസിൽ.

ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ തണുപ്പും മഞ്ഞുവീഴ്ചയും പേസിന് അനുകൂലമാകുമെന്നത് ഗുജറാത്ത് മുതലാക്കുകയായിരുന്നു.

സ്കോർബോർഡ് 29 ൽ എത്തിയപ്പോഴേക്കും ഓപ്പണർ മുഹമ്മദ് അസാറുദീനെ കേരളത്തിന് നഷ്ടമായി. പ്രതീക്ഷ നൽകാതെ രാഹുൽ പുറത്തായതിന് തൊട്ടടുത്ത പന്തിൽ സിജോമോനും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. അധികം വൈകാതെ റൺസൊന്നുമെടുക്കാതെ നായകൻ സച്ചിൻ ബേബിയും മടങ്ങി.

സ്വന്തം നാട്ടിലാണ് മത്സരം എന്നത് കേരളത്തിന് ആനുകൂല്യം നൽകുന്നു. താരങ്ങൾക്ക് പരിചിതമായ പിച്ചും ഗ്രൗണ്ട് സപ്പോർട്ടും കേരളത്തിന് വലിയ പ്രതീക്ഷ ൻൽകുന്നുണ്ട്. ഇത് തുടർച്ചയായ രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ എത്തുന്നത്. കഴിഞ്ഞ വർഷം സെമിയിൽ കേരളം വിദർഭയോട് പരാജയപ്പെടുകയായിരുന്നു. രഞ്ജി ട്രോഫി ചരിത്രത്തിലെ ആദ്യ സെമിയാണ് കേരളം ലക്ഷ്യമിടുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranji trophy quarter final kerala vs gujarat session report

Next Story
മിന്നൽപ്പിണരായി രവീന്ദ്ര ജഡേജ, ഓസിസിന്റെ നെടുംതൂണിനെ വീഴ്‌ത്തിയ റൺഔട്ട്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express