രഞ്ജി ട്രോഫി: തിരിച്ചടിച്ച് കേരളം; ഗുജറാത്തിനും ബാറ്റിങ് തകർച്ച

Ranji Trophy 2018-19, Kerala vs Gujarat Live Updates: നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റൺസിന് അവസാനിച്ചിരുന്നു

Ranji trophy, kerala, punjab, രഞ്ജി ട്രോഫി, കേരളം, പഞ്ചാബ്, day three, match report, ഒന്നാം ദിനം, session,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
രഞ്ജി ട്രോഫി, ഫയൽ ചിത്രം

Kerala vs Gujarat 4th Quarter Final Live Score: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഗുജറാത്തിനും ബാറ്റിങ് തകർച്ച. കേരളം ഉയർത്തിയ 185 റൺസ് പിന്തുടരുന്ന ഗുജറാത്തിന് ഓപ്പണർമാരെ നഷ്ടമായി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഗുജറാത്ത് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 31 റൺസെടുത്തിട്ടുണ്ട്. 4 റൺസ് നേടിയ രാഹുലും, 14 റൺസുമായി നായകൻ പാർത്ഥീവ് പട്ടേലുമാണ് ക്രീസിൽ. സന്ദീപ് വാര്യരാണ് കേരളത്തിന് വേണ്ടി രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്.

നേരത്തെ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 185 റൺസിന് അവസാനിക്കുകയായിരുന്നു. 37 റൺസെടുത്ത ബേസിൽ തമ്പിയാണ് കേരളത്തിന്റെ ടോപ് സ്കോറർ. വിനൂപ് 25 റൺസിനും രാഹുൽ.പി 26 റൺസിന് പുറത്തായപ്പോൾ മറ്റ് താരങ്ങൾക്കാർക്കും ബാറ്റിങ്ങിൽ തിളങ്ങാനായില്ല.

സ്കോർബോർഡ് 29 ൽ എത്തിയപ്പോഴേക്കും ഓപ്പണർ മുഹമ്മദ് അസാറുദീനെ കേരളത്തിന് നഷ്ടമായി. പ്രതീക്ഷ നൽകാതെ രാഹുൽ പുറത്തായതിന് തൊട്ടടുത്ത പന്തിൽ സിജോമോനും പുറത്തായത് കേരളത്തിന് തിരിച്ചടിയായി. അധികം വൈകാതെ റൺസൊന്നുമെടുക്കാതെ നായകൻ സച്ചിൻ ബേബിയും മടങ്ങി. പിന്നീട് കൃത്യമായ ഇടവേളകളിൽ കേരള താരങ്ങൾ കൂടാരം കയറി.

ടോസ് നേടിയ ഗുജറാത്ത് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലെ തണുപ്പും മഞ്ഞുവീഴ്ചയും പേസിന് അനുകൂലമാകുമെന്നത് ഗുജറാത്ത് മുതലാക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranji trophy quarter final kerala vs gujarat second session report

Next Story
ഇങ്ങനൊരു അരങ്ങേറ്റം ആരും ആഗ്രഹിക്കില്ല; സിറാജിന് നാണക്കേടിന്റെ റെക്കോര്‍ഡുകള്‍Mohammad Siraj, siraj, siraj debut, siraj debut figures, siraj expensive debut, Khaleel Ahmed, india vs australia, ind vs aus, aus vs ind, cricket news, sports news, indian express
The moderation of comments is automated and not cleared manually by malayalam.indianexpress.com