രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമിഫൈനലിൽ കേരളത്തെ കാത്തിരിക്കുന്നത് കരുത്തരായ എതിരാളികളാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഉത്തരാഖണ്ഡിനെ ഇന്നിങ്സിനും 115 റൺസിനും തകർത്താണ് വിദർഭ സെമി യോഗ്യത നേടിയത്. സീസണിലുടനീളം മികച്ച ഫോമിലുള്ള ഉത്തരാഖണ്ഡുമായുള്ള സെമിഫൈനൽ മത്സരം കനത്ത വെല്ലുവിളിയാകുമെന്ന് ഉറപ്പാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലേറ്റ തോൽവിക്കുള്ള പകരം വീട്ടാൻ ലഭിച്ച അവസരം കൂടിയാണിത്. അതേസമയം, കേരളത്തിന് അത് അത്ര എളുപ്പമാകില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നിലവിലെ രഞ്ജി ചാമ്പ്യന്മാർ കൂടിയായ വിദർഭ ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ കരുത്ത് കാട്ടുന്നുണ്ട്.

ബാറ്റിങ്ങിൽ വസീം ജാഫർ, നായകൻ ഫൈസ് ഫസൽ, എസ്.ആർ.രാമസ്വാമി എന്നീ താരങ്ങൾ മികച്ച ഫോമിലാണ്. ക്വാർട്ടർ ഫൈനൽ പോരാട്ടത്തിലും വസീം ജാഫർ ഇരട്ട സെഞ്ചുറി തികച്ചിരുന്നു. ഉമേഷ് യാദവ്, രജനീഷ് ഗുർബാനി തുടങ്ങിയ കരുത്തുറ്റ ബോളിങ് നിരയും വിദർഭയ്ക്ക് മുൻതൂക്കം നൽകുന്നു.

ക്വാർട്ടറിൽ ഗുജറാത്തിനെ പരാജയപ്പെടുത്തിയാണ് കേരളം ആദ്യ സെമി പ്രവേശനം സാധ്യമാക്കിയത്. 113 റണ്‍സിനാണ് കേരളത്തിന്റെ ജയം. ഗുജറാത്തിനെ 81 റണ്‍സിന് എറിഞ്ഞിട്ടാണ് കേരളം ചരിത്രം കുറിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook