Ranji Trophy 1st Semifinal Kerala vs Vidarbha: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനൽ പോരാട്ടത്തിന്റെ രണ്ടാം ദിനം കേരളത്തിന് മുന്നിൽ തകർന്നടിഞ്ഞ് വിദർഭ. മൂന്ന് വിക്കറ്റിന് 170 റൺസെന്ന ശക്തമായ നിലയിൽ നിന്നും വിദർഭ കൂപ്പുകുത്തുകയായിരുന്നു. മധ്യനിരയും വാലറ്റവും ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ വിദർഭ 208 റൺസിന് പുറത്തായി. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 106 റൺസ് പിന്തുടർന്ന വിദർഭയ്ക്ക് ഇപ്പോൾ 65 റൺസ് ലീഡുണ്ട്.

ആദ്യ ദിനത്തിലെ അവസാന ഓവറുകളിലാണ് കേരളം മൽസരത്തിലേക്കു തിരിച്ചെത്തിയത്. അഞ്ച് വിക്കറ്റിന് 171 റൺസെന്ന ശക്തമായ നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച വിദർഭയ്ക്ക് രണ്ടാം ദിനത്തിന്റെ തുടക്കത്തിൽ ഒരു റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ രണ്ട് വിക്കറ്റ് നഷ്ടമായി. പിന്നാലെ കൃത്യമായ ഇടവേളകളിൽ സന്ദീപും ബേസിലും ചേർന്ന് വിക്കറ്റ് വീഴ്ത്തികൊണ്ടിരുന്നു.

കേരളത്തിന് വേണ്ടി സന്ദീപ് വാര്യർ അഞ്ച് വിക്കറ്റ് വീഴ്ത്തി. ബേസിൽ തമ്പി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ നിധീഷ് എം ഡി രണ്ട് വിക്കറ്റും നേടി. മൂന്ന് ബോളഴ്സിനെ മാത്രമാണ് കേരളം ആദ്യ ഇന്നിങ്സിൽ പന്ത് ഏൽപ്പിച്ചത്. പാർട്ട് ടൈം ബോളറായി ജലജ് സക്സേന എത്തിയെങ്കിലും വിക്കറ്റൊന്നും നേടാനായില്ല.

മൂന്ന് വിദർഭ താരങ്ങളെയാണ് കേരള പേസർമാർ പൂജ്യം റൺസിന് പുറത്താക്കിയത്. ആറ് ബാറ്റ്സ്മാന്മാർക്ക് മാത്രമാണ് രണ്ടക്കം കടക്കാനായതും. അർദ്ധസെഞ്ചുറി നേടിയ നായകൻ ഫസലിന്രെ പ്രകടനമാണ് വിദർഭയ്കക്ക് തുണയായത്. സൂപ്പർ താരം വസിം ജാഫർ 34 റൺസ് നേടി.

രണ്ടാം ഇന്നിങ്സിൽ ആദ്യ സെഷനുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ നോക്കിയാൽ വിദർഭയ്ക്കെതിരെ കേരളത്തിന് മത്സരത്തിൽ ആധിപത്യം ഉറപ്പിക്കാം. ബാറ്റ്സ്മന്മാരുടെ പ്രകടനമാകും നിർണായകമാകും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ