സൂറത്ത്: രഞ്ജി ട്രോഫിയുടെ ചരിത്രത്തിലാദ്യമായി ക്വാർട്ടറിലേക്ക് പ്രവേശിച്ച കേരളത്തിന് ഇനി ജയിക്കാതെ രക്ഷയില്ല. ക്വാർട്ടറിൽ വിദർഭയ്ക്ക് എതിരെ 70 റണ്ണിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങിയതോടെയാണ് ഇത്. വിദർഭയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 246 പിന്തുടർന്ന കേരളം 176 ന് എല്ലാവരും പുറത്തായി.

രണ്ടാം ഇന്നിംഗ്സിൽ ബാറ്റിങ് ആരംഭിച്ച വിദർഭ ഇപ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 9 എന്ന നിലയിലാണ്. കേരള നിരയിൽ അഞ്ച് പേർ രണ്ടക്കം തികയ്ക്കും മുൻപ് പുറത്തായി. ജലജ് സക്സേന 30 റൺസെടുത്തപ്പോൾ സഞ്ജു 32 റൺസെടുത്ത് പുറത്തായി. രോഹൻ പ്രേം, സച്ചിൻ ബേബി എന്നിവർ 29 റൺസ് വീതവും അരുൺ കാർത്തിക് 21 റൺസുമെടുത്തു.

ഇനി ഒരു ദിവസം കളി ബാക്കി നിൽക്കേ, വിദർഭയെ ചെറിയ സ്കോറിൽ പുറത്താക്കി കേരളത്തിന് രണ്ടാം ഇന്നിങ്സിൽ നാലാം ദിനം ലക്ഷ്യം കണ്ടെത്തേണ്ടി വരും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ