രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബ് വിജയപാതയിൽ. മുഴുവൻ വിക്കറ്റുകളും കൈയ്യിലിരിക്കെ പഞ്ചാബിന് ജയിക്കാൻ 45 റൺസ് കൂടി മതി. ഷുഭ്മാൻ ഗില്ലും ജിവൻജോത് സിങ്ങുമാണ് ക്രീസിൽ. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് നിര പരാജയപ്പെട്ടതോടെ കേരള സ്കോർ 223ൽ അവസാനിക്കുകയായിരുന്നു.

മുഹമ്മദ് അസാറുദീൻ സെഞ്ചുറി തികച്ചെങ്കിലും പിന്നീടെത്തിയ താരങ്ങൾക്കാർക്കും കാര്യമായ സംഭാവന നൽകാൻ സാധിച്ചില്ല. 12 ബൗണ്ടറികളും രണ്ട് സിക്സറുകളും ഉൾപ്പടെ 112 റൺസാണ് താരത്തിന്രെ സമ്പാദ്യം. പഞ്ചാബിനായി മായങ്ക് മാർഖണ്ഡെ നാല് വിക്കറ്റ് വീഴ്ത്തി. മൻപ്രീത് സിങ്, ബാൾട്ടജ് സിങ്, സിദ്ധാർത്ഥ് കൗൾ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി.

രണ്ടാം ഇന്നിങ്സിൽ അരുൺ കാർത്തിക്കിന്റെ വിക്കറ്റാണ് കേരളത്തിന് തുടക്കത്തിൽ നഷ്ടമായത്. ടീം സ്കോർ 76ൽ നിൽക്കെ 28 റൺസ് നേടിയ രാഹുലും അധികം വൈകാതെ സഞ്ജുവും മടങ്ങി. എന്നാൽ നായകനെ കൂട്ടുപിടിച്ച അസാറുദീൻ ക്രീസിൽ നിലയുറപ്പിച്ചു. ഒപ്പം സെഞ്ചുറി നേട്ടവും. താരം പുറത്തായതിന് പിന്നാലെ കേരളം തകർന്നുവീണു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ