രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ പഞ്ചാബിന് ലീഡ്. 14 റൺസിന്റെ ലീഡാണ് മത്സരത്തിന്രെ ആദ്യ ദിനം തന്നെ പഞ്ചാബ് സ്വന്തമാക്കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കേരളം 121 റൺസിന് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങ് ആരംഭിച്ച പഞ്ചാബ് കൃത്യതയോടെ ബാറ്റ് വീശി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ പഞ്ചാബ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുത്തിട്ടുണ്ട്.

മറുപടി ബാറ്റിങ്ങിൽ മികച്ച തുടക്കമാണ് പഞ്ചാബിന് ലഭിച്ചത്. ടീം സ്കോർ 30ൽ നിൽക്കെ ഷുബ്മാൻ ഗില്ലിനെയും അൻമോൾപ്രീതിനെയും പുറത്താക്കി ബേസിൽ തമ്പി തിരിച്ചുവരവിന്റെ പ്രതീക്ഷ നൽകിയെങ്കിലും അതോടെ അവസാനിച്ചു. അർദ്ധസെഞ്ചുറി തികച്ച ഓപ്പണർ ജീവൻജോത് സിങ്ങും (67)*, 41 റൺസുമായി മന്ദീപ് സിങ്ങുമാണ് ക്രീസിൽ.

പഞ്ചാബിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിൽ കാര്യമായ ചെറുത്തുനിൽപ്പ് ഒന്നും നടത്താതെ കേരള താരങ്ങൾ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അഞ്ച് കേരള താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ ആറ് വിക്കറ്റുകൾ വീഴ്ത്തി.

കേരളം 38 റൺസിൽ നിൽക്കെ പി രാഹുലിനെ പുറത്താക്കി സിദ്ധാർത്ഥ് കൗൾ തന്നെയാണ് പഞ്ചാബ് കുതിപ്പിന് തുടക്കമിട്ടത്. പിന്നാലെ ബാൾട്ടച്ച് സിങ് അരുൺ കാർത്തിക്കിനെയും പുറത്താക്കി.

കേരളം: രാഹുല്‍.പി (20), അരുണ്‍ കാര്‍ത്തിക് (21), മുഹമ്മദ് അസറുദ്ദീന്‍ (8), സഞ്ജു വിശ്വനാഥ് (14), സച്ചിന്‍ ബേബി (2), ജലജ് സക്സേന (11), സിജോമോന്‍ ജോസഫ് (1), ബേസില്‍ തമ്പി (0), നിധീഷ്. എം.ഡി(6), വിഷ്ണു വിനോദ് (35), സന്ദീപ് എസ് വാര്യര്‍ (1)*.

കഴിഞ്ഞ മത്സരത്തിൽ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങിയ കേരളത്തിന് തുടക്കം പിഴയ്ക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ