രഞ്ജി ട്രോഫി ക്രിക്കറ്റിൽ നാലാം ജയം പ്രതീക്ഷിച്ചിറങ്ങിയ കേരളത്തിന് വൻ തിരിച്ചടി. പഞ്ചാബിനെതിരെ അവരുടെ തട്ടകത്തിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ കേരളം 121 റൺസിന് ഓൾഔട്ടായി. കാര്യമായ ചെറുത്തുനിൽപ്പ് ഒന്നും നടത്താതെ കേരള താരങ്ങൾ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. അഞ്ച് കേരള താരങ്ങൾക്ക് മാത്രമാണ് രണ്ടക്കം കടക്കാൻ കഴിഞ്ഞത്. പഞ്ചാബിനായി സിദ്ധാർത്ഥ് കൗൾ ആറ് വിക്കറ്റുകൾ വീഴ്ത്തി.

ടോസ് നേടിയ പഞ്ചാബ് കേരളത്തെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ടോസിന് പിന്നാലെ കേരളത്തിന്റെ എല്ലാ നീക്കങ്ങളും പരാജയപ്പെട്ടു. കേരളം 38 റൺസിൽ നിൽക്കെ പി രാഹുലിനെ പുറത്താക്കി സിദ്ധാർത്ഥ് കൗൾ തന്നെയാണ് പഞ്ചാബ് കുതിപ്പിന് തുടക്കമിട്ടത്. പിന്നാലെ ബാൾട്ടച്ച് സിങ് അരുൺ കാർത്തിക്കിനെയും പുറത്താക്കി.

കൃത്യമായ ഇടവേളകളിൽ കേരള താരങ്ങൾ ഓരോരുത്തരായി കൂടാരം കയറി.

രാഹുല്‍.പി (20), അരുണ്‍ കാര്‍ത്തിക് (21), മുഹമ്മദ് അസറുദ്ദീന്‍ (8), സഞ്ജു വിശ്വനാഥ് (14), സച്ചിന്‍ ബേബി (2), ജലജ് സക്സേന (11), സിജോമോന്‍ ജോസഫ് (1), ബേസില്‍ തമ്പി (0), നിധീഷ്. എം.ഡി(6), വിഷ്ണു വിനോദ് (35), സന്ദീപ് എസ് വാര്യര്‍ (1)*.

പഞ്ചാബിനായി മായങ്ക് മാർഖണ്ഡെ രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മൻപ്രീത് സിങ്, ബാൾട്ടജ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. കഴിഞ്ഞ മത്സരത്തിൽ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്ത ആത്മവിശ്വാസത്തിലാണ് കേരളം ഇറങ്ങിയ കേരളത്തിന് തുടക്കം പിഴയ്ക്കുകയായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ