scorecardresearch

നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ്; മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ

Ranji Trophy Kerala Cricket Team: നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. 144 റൺസാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്.

Ranji Trophy Kerala Cricket Team: നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. 144 റൺസാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്.

author-image
Sports Desk
New Update
Sachin Baby

രഞ്ജി ട്രോഫിയിൽ മൂന്നാം ദിനം കളി നിർത്തുമ്പോൾ മധ്യപ്രദേശിനെതിരെ കേരളം ശക്തമായ നിലയിൽ. 89 റൺസിൻ്റെ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് കേരളം നേടിയിരുന്നു. മൂന്നാം ദിനം കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന നിലയിലാണ്. 315 റൺസിൻ്റെ ലീഡ് ആണ് കേരളത്തിന് ഇപ്പോഴുള്ളത്. മധ്യപ്രദേശിൻ്റെ ഒന്നാം ഇന്നിങ്സ് 192 റൺസിന് അവസാനിച്ചിരുന്നു. 

Advertisment

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റിരുന്നു. ഓപ്പണർ രോഹൻ കുന്നുമ്മലിൻ്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.  കുമാർ കാർത്തികേയയുടെ പന്തിൽ എൽബിഡബ്ല്യു ആയാണ് ഏഴ് റൺസെടുത്ത രോഹൻ മടങ്ങിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ അഭിഷേക് ജെ നായരും സച്ചിൻ ബേബിയും ചേർന്ന്  68 റൺസ് കൂട്ടിച്ചേർത്തത് കേരളത്തിന് തുണയായി. അഭിഷേക് മടങ്ങിയതോടെ കേരളം വീണ്ടും സമ്മർദത്തിലായി.  30 റൺസെടുത്ത അഭിഷേകിനെ കുൽദീപ് സെൻ പുറത്താക്കി. ക്യാപ്റ്റൻ മുഹമ്മദ് അസറുദ്ദീനും തൊട്ടുപിന്നാലെ വീണു. 

Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ

എന്നാൽ നാലാം വിക്കറ്റിൽ സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന് സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കി. 144 റൺസാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്നത്. കളി നിർത്തുമ്പോൾ സച്ചിൻ ബേബി 85 റൺസും ബാബ അപരാജിത് 89 റൺസും നേടി ക്രീസിലുണ്ട്.

Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി

Advertisment

നേരത്തെ, മൂന്നാം ദിവസം കളി തുടങ്ങുമ്പോൾ സരൻഷ് ജെയിനും ആര്യൻ പാണ്ഡെയും ചേർന്നുള്ള കൂട്ടുകെട്ടിലായിരുന്നു മധ്യപ്രദേശിൻ്റെ പ്രതീക്ഷ. എന്നാൽ ഏദൻ ആപ്പിൾ ടോമിൻ്റെ ഇരട്ടപ്രഹരം തുടക്കത്തിൽ തന്നെ മധ്യപ്രദേശിന്റെ പ്രതീക്ഷകൾ തകർത്തു. നാലാം ഓവറിലെ അവസാന രണ്ട് പന്തുകളിൽ  ആര്യൻ പാണ്ഡെയെയും മൊഹമ്മദ് അർഷദ് ഖാനെയും ഏദൻ എൽബിഡബ്ല്യുവിൽ കുടുക്കി. 36 റൺസായിരുന്നു ആര്യൻ നേടിയത്. ഇന്നലെയും ഏദൻ തുടരെയുള്ള രണ്ട് പന്തുകളിൽ രണ്ട് വിക്കറ്റ് നേടിയിരുന്നു.  

Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം

തുടർന്നെത്തിയ കുമാർ കാർത്തികേയയ്ക്കും കുൽദീപ് സിങ്ങിനുമൊപ്പം ചേർന്ന് സരൻഷ് ജെയിൻ ലീഡിനായി പൊരുതിയെങ്കിലും അധിക നേരം പിടിച്ചു നില്ക്കാനായില്ല. കുമാർ കാർത്തികേയയെ ശ്രീഹരി എസ് നായർ പുറത്താക്കിയപ്പോൾ 67 റൺസെടുത്ത സരൻഷ് ജെയിൻ, നിധീഷിൻ്റെ പന്തിൽ പുറത്തായി. 192 റൺസിന് മധ്യപ്രദേശിൻ്റെ ഇന്നിങ്സിന് അവസാനമായി. കേരളത്തിന് വേണ്ടി ഏദൻ ആപ്പിൾ ടോം നാലും നിധീഷ് എം ഡി മൂന്നും വിക്കറ്റുകൾ വീഴ്ത്തി. 

Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: