രഞ്ജി ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയം പ്രതീക്ഷിച്ച് ഇറങ്ങിയ കേരളത്തിന് കനത്ത തിരിച്ചടി. മധ്യപ്രദേശിനെതിരെ കേരളത്തിന്റെ ബാറ്റിങ് നിര തകർന്നടിഞ്ഞു. ആദ്യ ഇന്നിങ്സിൽ കേരളം 63 റൺസിന് പുറത്തായി.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരള നായകൻ സച്ചിൻ ബേബിയുടെ കണക്കുകൂട്ടലുകൾ തുടക്കത്തിലെ പിഴച്ചു. മൂന്നാം ഓവറിൽ കേരളത്തിന്റെ ടീം സ്കോർ ഏഴിൽ നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. പുറത്തായതാകട്ടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ കേരളത്തിന് വിജയം സമ്മാനിച്ച ജലജ് സക്സേന.

പിന്നാലെ കേരള താരങ്ങൾ ഓരോരുത്തരായി കൂടാരം കയറി. കേരള സ്കോറേഴ്സ് അരുൺ കാർത്തിക് (6), ജലജ് സക്സേന (2), രോഹൻ പ്രേം (0), സഞ്ജു സാംസൺ (2), സച്ചിൻ ബേബി (7), ജഗദീഷ് (10), വിഷ്ണു വിനേദ് (16), ബേസിൽ തമ്പി (4), അക്ഷയ് ചന്ദ്രൻ (16), കെ സി അക്ഷയ് (0), സന്ദീപ് വാര്യർ (0).

മധ്യപ്രദേശിനായി ആവേഷ് ഖാൻ നാല് വിക്കറ്റ് വീഴ്ത്തി കേരളത്തിന്റെ തകർച്ചയ്ക്ക് മുന്നിൽ നിന്നു, കുൽദീപ് സെൻ മൂന്നും ഹിർവാണി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ആദ്യ മത്സരത്തിൽ ഹൈദരാബാദിനോട് സമനില നേടിയ കേരളം, അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചിരുന്നു. ആന്ധ്രപ്രദേശിനെതിരെയും ബംഗാളിനെതിരെയുമായിരുന്നു കേരളത്തിന്റെ വിജയം. നിലവിൽ മൂന്ന് കളികളിൽ നിന്ന് 13 പോയിന്റുമായി എലൈറ്റ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് കേരളം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ