/indian-express-malayalam/media/media_files/2025/11/02/kerala-vs-karnataka-ranji-trophy-karun-nair-2025-11-02-18-18-20.jpg)
Source: Kerala Cricket Association
രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ റൺമല പടുത്തുയർത്തി കർണ്ണാടക. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 586 റൺസ് എന്ന നിലയിൽ നിൽക്കുമ്പോൾ കർണാടക ഇന്നിങ്സ് ഡിക്ലയർ ചെയ്തു. കരുൺ നായരും ആർ സ്മരണും ഇരട്ട സെഞ്ച്വറി നേടിയതോടെയാണ് കർണാകട കൂറ്റൻ സ്കോർ കണ്ടെത്തിയത്. ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരളം രണ്ടാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിൽ പരുങ്ങുകയാണ്.
മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 319 റൺസെന്ന നിലയിലാണ് കർണ്ണാടക രണ്ടാം ദിവസം ബാറ്റിങ് തുടങ്ങിയത്. കരുൺ നായരേയും സ്മരണിനേയും പിടിച്ചുകെട്ടാൻ കേരളത്തിൻ്റെ ബോളർമാർക്കായില്ല. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ കർണാടക ആദ്യ സെഷൻ പൂർത്തിയാക്കി.343 റൺസാണ് നാലാം വിക്കറ്റിൽ കരുണും സ്മരണും ചേർന്ന് കൂട്ടിച്ചേർത്തത്. 233 റൺസെടുത്ത കരുണിനെ ബേസിൽ എൻ പിയാണ് പുറത്താക്കിയത്. 25 ഫോറുകളും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കരുൺ നായരുടെ ഇന്നിങ്സ്.
Also Read: തോൽവി അംഗീകരിക്കാനായില്ല; സൂര്യയോട് ക്ഷുഭിതനായി ഗൗതം ഗംഭീർ
തുടർന്നെത്തിയ അഭിനവ് മനോഹർക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ആർ സ്മരൺ വൈകാതെ ഇരട്ട സെഞ്ച്വറി തികച്ചു. 20 റൺസെടുത്ത അഭിനവ് മനോഹറെ വൈശാഖ് ചന്ദ്രൻ പുറത്താക്കി. ഏഴാമനായെത്തിയ ശ്രേയസ് ഗോപാലും സ്മരണും അനായാസം ബാറ്റ് ചെയ്ത് മുന്നേറുമ്പോഴാണ് കർണ്ണാടക ക്യാപ്റ്റൻ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. സ്മരൺ 220ഉം ശ്രേയസ് ഗോപാൽ 16ഉം റൺസുമായി പുറത്താകാതെ നിന്നു. 16 ബൌണ്ടറികളും മൂന്ന് സിക്സുമടക്കമാണ് സ്മരൺ 220 റൺസ് നേടിയത്. കേരളത്തിന് വേണ്ടി ബേസിൽ എൻ പി രണ്ടും നിധീഷ്, വൈശാഖ് ചന്ദ്രൻ,ബാബ അപരാജിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
Also Read: 'ഇത് ശരിയാവില്ല'; സഞ്ജുവിനെ വൺഡൗണാക്കിയതിനെ വിമർശിച്ച് ഇർഫാൻ പഠാൻ
മറുപടി ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റ് നഷ്ടമായി. കൃഷ്ണപ്രസാദും ബേസിൽ എൻപിയും ചേർന്നായിരുന്നു കേരളത്തിന് വേണ്ടി ഇന്നിങ്സ് തുറന്നത്. നാല് റൺസെടുത്ത കൃഷ്ണപ്രസാദിൻ്റെ വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. വൈശാഖിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ക്യാച്ചെടുത്താണ് കൃഷ്ണപ്രസാദ് പുറത്തായത്.
Also Read: രോഹിത് ശർമ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക്? മുംബൈ ഇന്ത്യൻസിന്റെ പ്രതികരണം
തുടർന്നെത്തിയ നിധീഷ് എം ഡിയും വൈശാഖ് ചന്ദ്രനും അക്കൗണ്ട് തുറക്കാതെ മടങ്ങി. വിദ്വത് കവേരപ്പയാണ് ഇരുവരെയും പുറത്താക്കിയത്. കളി നിർത്തുമ്പോൾ 11 റൺസോടെ ബേസിൽ എൻ പിയും ആറ് റൺസോടെ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ.
Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us