രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചലിനെതിരെ കേരളം കുതിക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഹിമാചൽ ഉയർത്തിയ 297 റൺസ് പിന്തുടരുന്ന കേരളം രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 219 റൺസെടുത്തിട്ടുണ്ട്. പി.രാഹുലിന്റെ സെഞ്ചുറി മികവിലാണ് കേരളം മുന്നേറുന്നത്. 195 പന്തുകളിൽ നിന്ന് 103 റൺസ് നേടിയ രാഹുൽ പുറത്താകാതെ ക്രീസിലുണ്ട്. 32 റൺസുമായി സഞ്ജു സാംസണും ക്രീസിൽ തുടരുന്നു.

Also Read: ജോബിയിലൂടെ വീണ്ടും ഈസ്റ്റ് ബംഗാൾ; ഇന്ത്യൻ ഗോൾവേട്ടക്കാരിൽ മലയാളി താരം ബഹുദൂരം മുന്നിൽ

ഏഴ് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹിമാചൽ 40 റൺസ് കൂട്ടിച്ചേർക്കുന്നതിനിടയിൽ എല്ലാവരും പുറത്താവുകയായിരുന്നു. കേരളത്തിന് വേണ്ടി നിഥീഷ് എംഡി ആറ് വിക്കറ്റ് വീഴ്ത്തി. 3.67 എക്കോണമിയിൽ പന്തെറിഞ്ഞ നിഥീഷിന്റെ വിക്കറ്റ് വേട്ടയാണ് ഹിമാചലിനെ കുറഞ്ഞ സ്കോറിൽ ഒതുക്കാൻ സഹായകമായത്.

Also Read: സിഡ്നിയിൽ പന്തിന്റെ ‘ബേബി സിറ്റ്’ സ്റ്റെപ്, കലക്കിയെന്ന് ആരാധകർ

മറുപടി ബാറ്റിങ്ങിൽ ഏഴ് റൺസിൽ ജഗദീഷിനെ നഷ്ടപ്പെട്ട കേരളത്തിനായി രാഹുൽ സ്കോർബോർഡ് ചലിപ്പിക്കുകയായിരുന്നു. ജഗദീഷ് 5 റൺസിന് പുറത്തായപ്പോൾ, സിജോമോൻ 16 റൺസിലും കഴിഞ്ഞ മത്സരത്തിൽ തിളങ്ങിയ മുഹമ്മദ് അസാറുദീൻ 40 റൺസിനും പുറത്തായി. മൂന്ന് റൺസുമായി നായകൻ സച്ചിൻ ബേബിയും ഒരു റൺസുമായി വിഷ്ണു വിനോദും പുറത്തായതോടെ കേരളം തകർച്ചയുടെ ഭീതിയിലായി.

Also Read: ചരിത്രനേട്ടത്തിന് പിന്നാലെ ബുംറയെ ഇന്ത്യൻ ടീമിൽ നിന്നും ഒഴിവാക്കി

എന്നാൽ പിന്നാലെ എത്തിയ സഞ്ജു സാംസൺ രാഹുലിന് മികച്ച പിന്തുണ നൽകുകയായിരുന്നു. 52.82 റൺശരാശരിയിൽ 13 ബൗണ്ടറികളുടെയും ഒരു സിക്സറിന്രെയും അകമ്പടിയോടെയാണ് രാഹുലിന്റെ സെഞ്ചുറി. ഹിമാചലിന് വേണ്ടി അർപ്രിത് രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തിൽ ലീഡെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേരളം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook