Latest News

രഞ്ജി ട്രോഫി: കേരളത്തിനെതിരെ ഹിമാചൽ ഭേദപ്പെട്ട സ്കോറിലേക്ക്

വിക്കറ്റ് വേട്ടയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഥീഷ് എംഡി കൃത്യമായ ഇടവേളകളിൽ നാല് ഹിമാചൽ താരങ്ങളെ കൂടാരം കയറ്റി

Ranji trophy, kerala,himachal, രഞ്ജി ട്രോഫി, കേരളം, പഞ്ചാബ്, day one, match report, ഒന്നാം ദിനം, session,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
രഞ്ജി ട്രോഫി, ഫയൽ ചിത്രം

രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിനെതിരെ ഹിമാചൽ ഭേദപ്പെട്ട സ്കോറിലേക്ക്. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഹിമാചൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 257 റൺസെടുത്തിട്ടുണ്ട്. അർദ്ധസെഞ്ചുറി നേടിയ എ ആർ കൾസിയുടെയും ആർ ആർ ധവാന്റെയും പ്രകടനമാണ് ഹിമചൽ പ്രദേശിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. കൾസി 89 റൺസ് നേടിയപ്പോൾ 58 റൺസാണ് ധവാന്റെ സമ്പാദ്യം.

ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കേരള നായകൻ സച്ചിൻ ബേബിയുടെ തീരുമാനം ശരിവെയ്ക്കുന്നതായിരുന്നു കേരളത്തിന്രെ പ്രകടനം. ഏഴ് റൺസിൽ ഓപ്പർ രാഘവ് ധവാനെ ബേസിൽ തമ്പി മടക്കി. പിന്നീട് വിക്കറ്റ് വേട്ടയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത നിഥീഷ് എംഡി കൃത്യമായ ഇടവേളകളിൽ നാല് ഹിമാചൽ താരങ്ങളെ കൂടാരം കയറ്റി.

പിന്നീട് സന്ദീപ് വാര്യറുടെ ഊഴമായിരുന്നു. അടുത്ത രണ്ട് താരങ്ങളെ സന്ദീപും മടക്കിയതോടെ ഹിമാചലിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി. 89 റൺസുമായി കൾസിയും 11 റൺസ് നേടിയ ജസ്വാളുമാണ് ക്രീസിൽ. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോടേറ്റ പത്ത് വിക്കറ്റ് തോൽവിയുടെ ആഘാതം മാറുന്നതിന് മുമ്പേയാണ് കേരളം ഹിമാചലിനെ നേരിടുന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranji trophy kerala vs himachal day one match report

Next Story
കഴിഞ്ഞ വർഷത്തെ ‘തോൽവി’ ഏകദിനം ടീം; ധോണി നായകൻ, ടീമിൽ മൂന്ന് ഇന്ത്യൻ താരങ്ങൾflop odi X1, 2018 cricket, year ending, cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,
The moderation of comments is automated and not cleared manually by malayalam.indianexpress.com