Ranji Trophy, Himachal Pradesh vs Kerala Day Four Session: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചലിനെതിരെ കേരളം തിരിച്ചടിക്കുന്നു. രണ്ടാം ഇന്നിങ്സിൽ ഹിമാചലിന്റെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളം ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 163 റൺസെടുത്തിട്ടുണ്ട്. അർദ്ധ സെഞ്ചുറി തികച്ച വിനൂപ് മനോഹരന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കേരളം കുതിക്കുന്നത്.

എട്ട് വിക്കറ്റുകൾ ബാക്കിനിൽക്കെ കേരളത്തിന് ജയിക്കാൻ 134 റൺസ് കൂടി വേണം. രണ്ടാം ഇന്നിങ്സിൽ ഓപ്പണർ രാഹുലിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. സ്കോർ 32ൽ നിൽക്കെ 14 റൺസുമായി രാഹുൽ മടങ്ങുകയായിരുന്നു. പിന്നാലെ എത്തിയ സിജോമോനും 23 റൺസുമായി കൂടാരം കയറി.

നാലാമനായി ക്രീസിലെത്തിയ നായകൻ സച്ചിൻ ബേബി വിനൂപിന് മികച്ച പിന്തുണ നൽകി. സച്ചിൻ 40 റൺസുമായി ക്രീസിൽ തുടരുന്നു. 81 റൺസ് നേടിയ വിനൂപൂം പുറത്താകാതെ പൊരുതുകയാണ്. നേരത്തെ ആദ്യ ഇന്നിങ്സിൽ കേരളം 286 റൺസിന് പുറത്തായിരുന്നു. 11 റൺസിന്റെ ലീഡാണ് കേരളം ആദ്യ ഇന്നിങ്സിൽ വഴങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ