Ranji Trophy, Himachal Pradesh vs Kerala Day Four: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഹിമാചൽ പ്രദേശിനെ പരാജയപ്പെടുത്തി കേരളത്തിന്റെ ശക്തമായ തിരിച്ചുവരവ്. അഞ്ച് വിക്കറ്റിനാണ് കേരളം ഹിമാചലിനെ പരാജയപ്പെടുത്തിയത്. വിനൂപിന്റെയും സച്ചിൻ ബേബിയുടെയും സഞ്ജുവിന്റെയും വെടിക്കെട്ട് അർദ്ധ സെഞ്ചുറി മികവിലായിരുന്നു കേരളത്തിന്റെ വിജയം. ജയത്തോടെ കേരളം ക്വർട്ടർ ബെർത്തിലേക്ക് മുന്നേറി. തുടർച്ചയായി ഇത് രണ്ടാം തവണയാണ് കേരളം രഞ്ജി ട്രോഫി ക്വർട്ടർ ഫൈനലിന് യോഗ്യത നേടുന്നത്.

രണ്ടാം ഇന്നിങ്സിൽ ഹിമാചലിന്റെ ഇന്നിങ്സ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 285 റൺസിൽ അവസാനിച്ചു. മറുപടി ബാറ്റിങ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ രാഹുലിനെ നഷ്ടമായെങ്കിലും അർദ്ധ സെഞ്ചുറി തികച്ച വിനൂപ് മനോഹരന്റെ വെടിക്കെട്ട് ബാറ്റിങ് മികവിലാണ് കേരളം കുതിച്ചത്. എന്നാൽ സെഞ്ചുറിക്ക് നാല് റൺസകലെ വിനൂപ് വീണു.

പിന്നാലെ എത്തിയ നായകൻ സച്ചിൻ ബേബിയും താളം കണ്ടെത്തിയതോടെ കേരളം വിജയമുറപ്പിച്ചു. 92 റൺസിൽ സച്ചിൻ ബേബിയും മടങ്ങിയതോടെ സൂപ്പർ താരം സഞ്ജു സാംസൺ ബാറ്റിങ് ഉത്തരവാദിത്വം ഏറ്റെടുത്തു. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ സഞ്ജു 53 പന്തിൽ നിന്ന് അഞ്ച് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 61 റൺസ് നേടി.

കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് പത്ത് വിക്കറ്റിന് പരാജയപ്പെട്ട കേരളത്തിന്റെ ശക്തമായ തിരിച്ചുവരവിനായിരുന്നു മത്സരം സാക്ഷിയായത്. നേരത്തെ ആദ്യ ഇന്നിങ്സിൽ കേരളം 286 റൺസിന് പുറത്തായിരുന്നു. 11 റൺസിന്റെ ലീഡാണ് കേരളം ആദ്യ ഇന്നിങ്സിൽ വഴങ്ങിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ