രഞ്ജി ട്രോഫി: ഡൽഹിയെ 142 റൺസിന് പുറത്താക്കി കേരളത്തിന് കൂറ്റൻ ലീഡ്

ആറു വിക്കറ്റെടുത്ത ജലജ് സക്സേനയാണ് ഡൽഹിയുടെ നടുവൊടിച്ചത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 383 റൺസിന്റെ കൂറ്റൻ ലീഡാണ് കേരളത്തിനുള്ളത്

തിരുവനന്തപുരം: ബാറ്റിങ്ങിന് പുറമെ ബോളിങ്ങിലും കേരള താരങ്ങൾ ആധിപത്യം പുലർത്തിയപ്പോൾ രഞ്ജി ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് കൂറ്റൻ ലീഡ്. ഡൽഹിയുടെ ആദ്യ ഇന്നിങ്സ് 142 റൺസിന് അവസാനിപ്പിക്കാൻ കേരളത്തിനായി. ആറു വിക്കറ്റെടുത്ത ജലജ് സക്സേനയാണ് ഡൽഹിയുടെ നടുവൊടിച്ചത്. ഇതോടെ ആദ്യ ഇന്നിങ്സിൽ 383 റൺസിന്റെ കൂറ്റൻ ലീഡാണ് കേരളത്തിനുള്ളത്. ഡൽഹിയെ കേരളം ഫോളോ ഓണിനയച്ചു.

കേരളം ഉയർത്തിയ 525 റൺസ് പിന്തുടർന്ന ഡൽഹിക്ക് തുടക്കം മുതൽ പിഴച്ചു. 25 റൺസ് വീതമെടുത്ത നിതീഷ് റാണയും നവ്ദീപ് സെയ്നിയുമാണ് ഡൽഹിയുടെ ടോപ് സ്കോറർമാർ. ടീം സ്കോർ 15ൽ നിൽക്കെ ഡൽഹി ഓപ്പണർ കുണാൽ ചന്ദേലയെ വീഴ്ത്തി സന്ദീപ് വാര്യരാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ അനൂജ് റാവത്തിനെ പുറത്താക്കി സക്സേന ബോളിങ് ഉത്തരവാദിത്തം ഏറ്റെടുത്തു. ധ്രുവ് ഷോരി-നിതീഷ് റാണ കൂട്ടുകെട്ട് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും അധികം നീണ്ടില്ല.

Also Read: ഇന്നലെ പരിശീലനത്തിനിറങ്ങി; പക്ഷേ, സഞ്ജു കളിച്ചേക്കില്ല

ഡൽഹി: അനൂജ് റാവത്ത് (15), കുണാൽ ചന്ദേല (1), ധ്രൂവ് ഷോരി (19), നിതീഷ് റാണ (25), ജോണ്ടി സിദ്ധു (3), ലളിത് യാദവ് (5), ശിവം ശർമ (11), പ്രദീപ് (17), വികാസ് മശ്ര (13), നവ്ദീപ് സെയ്നി (25), തേജസ് ബറോക്ക (1)*.

Also Read: മലയാളികളോട് ദേഷ്യപ്പെട്ട് കോഹ്‌ലി; വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

നായകൻ സച്ചിൻ ബേബിയുടെയും മുതിർന്ന താരം റോബിൻ ഉത്തപ്പയുടെയും മിന്നും പ്രകടനത്തിൽ ഡൽഹിക്കെതിരെ 525 റൺസിന് കേരളം ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ നിൽക്കെയാണ് നായകൻ സച്ചിൻ ബേബി ഇന്നിങ്സ് അവസാനിപ്പിക്കാൻ തീരുമാനിച്ചത്. കേരളത്തിന് വേണ്ടി റോബിൻ ഉത്തപ്പ, സച്ചിൻ ബേബി എന്നിവർ സെഞ്ചുറി തികച്ചപ്പോൾ രാഹുലിന് സെഞ്ചുറിക്ക് മൂന്ന് റൺസകലെ വിക്കറ്റ് നഷ്ടമായിരുന്നു. സൽമാൻ നിസാറും കേരളത്തിന് വേണ്ടി അർധ സെഞ്ചുറി തികച്ചു.

Also Read: സഞ്‌ജുവിനെ ഇടിയ്‌ക്കാൻ കയ്യോങ്ങി ശാസ്ത്രി; വിവരമറിയുമെന്ന് ആരാധകര്‍, വീഡിയോ

ഓപ്പണർ രാഹുലിന്റെ അർധസെഞ്ചുറി പ്രകടനമാണ് കേരളത്തിന് മികച്ച തുടക്കം നൽകിയത്. 97 റൺസാണ് രാഹുൽ ഡൽഹിക്കെതിരെ അടിച്ചെടുത്തത്. 174 പന്തിൽ 11 ഫോറിന്റെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെയാണ് രാഹുൽ 97 റൺസ് നേടിയത്. സീസണിലെ ആദ്യ സെഞ്ചുറിയുമായി റോബിൻ ഉത്തപ്പയും തിളങ്ങി. ഏഴ് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ഉത്തപ്പയുടെ ഇന്നിങ്സ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranji trophy kerala vs delhi day 3 delhi all out for 142

Next Story
സംഗീത രാവിലും സുന്ദരിയായി സാനിയ മിർസയുടെ സഹോദരി അനാം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express