scorecardresearch

Ranji Trophy: 87-2ൽ നിന്ന് 139ന് ഓൾഔട്ട്; കേരളത്തെ ചുരുട്ടിക്കെട്ടി ചണ്ഡീഗഡ്

Kerala vs Chandigarh Ranji Trophy: ഉച്ചഭക്ഷണത്തിന് ശേഷമുള്ള നാലാം ഓവറിൽ തന്നെ സച്ചിൻ ബേബിയേയും വിഷ്ണു വിനോദിനേയും കേരളത്തിന് നഷ്ടമായി. 41 റൺസ് ആണ് സച്ചിൻ ബേബി കണ്ടെത്തിയത്

Kerala vs Chandigarh Ranji Trophy: ഉച്ചഭക്ഷണത്തിന് ശേഷമുള്ള നാലാം ഓവറിൽ തന്നെ സച്ചിൻ ബേബിയേയും വിഷ്ണു വിനോദിനേയും കേരളത്തിന് നഷ്ടമായി. 41 റൺസ് ആണ് സച്ചിൻ ബേബി കണ്ടെത്തിയത്

author-image
Sports Desk
New Update
Ranji Trophy Kerala vs Chandigarh match

Source: Kerala Cricket Association

Ranji Trophy Cricket: കേരളത്തെ 139 റൺസിന് ചുരുട്ടിക്കെട്ടിയതിന് ശേഷം രഞ്ജി ട്രോഫിയിൽ നിർണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി ചണ്ഡീഗഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളം 139 റൺസിന് പുറത്തായിരുന്നു. മറുവശത്ത് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢ് ആദ്യ ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് എന്ന നിലയിലാണ്.

Advertisment

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തീരുമാനം തെറ്റായി എന്ന് ഇന്നിങ്സിലെ രണ്ടാം ഓവറിൽ തന്നെ വ്യക്തമായി. ഓപ്പണർ അഭിഷേക് ജെ നായരുടെ വിക്കറ്റ് ആണ് കേരളത്തിന് ആദ്യം നഷ്ടമായത്. ഒരു റൺസ് മാത്രമെടുത്ത കേരളത്തിന്റെ ഓപ്പണറെ കാർത്തിക് സന്ദിലാണ് മടക്കിയത്. 14 റൺസെടുത്ത എ.കെ. ആകർഷിനെ രോഹിത് ധന്ദ ക്ലീൻ ബൗൾഡാക്കിയതോടെ കേരളം സമ്മർദത്തിലായി.

Also Read: Suryakumar Yadav: 100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

രണ്ട് വിക്കറ്റ് തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും സച്ചിൻ ബേബിയും ബാബ അപരാജിത്തും ചേർന്ന സഖ്യം കേരളത്തിന് തിരികെ കയറാനാവുമെന്ന പ്രതീക്ഷ നൽകി. ഇരുവരും ഉറച്ചുനിന്നതോടെ ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 87 റൺസ് എന്ന നിലയിലായിരുന്നു കേരളം. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം ചണ്ഡീഗഡിന്റെ പ്രഹരം അതിജീവിക്കാൻ കേരളത്തിന് സാധിച്ചില്ല.

ഉച്ചഭക്ഷണത്തിന് ശേഷമുള്ള നാലാം ഓവറിൽ തന്നെ സച്ചിൻ ബേബിയേയും വിഷ്ണു വിനോദിനേയും കേരളത്തിന് നഷ്ടമായി. 41 റൺസ് ആണ് സച്ചിൻ ബേബി കണ്ടെത്തിയത്. വിഷ്ണു വിനോദ് ഡക്കായി. സച്ചിനേയും വിഷ്ണുവിനേയും വിക്കറ്റിന് മുൻപിൽ കുടുക്കിയാണ് രോഹിത് ധന്ദ മടക്കിയത്. 

Also Read: Sanju Samson: ടി20 ലോകകപ്പിൽ സഞ്ജു ബെഞ്ചിലിരിക്കേണ്ടി വന്നേക്കും; ബാറ്റിങ്ങിലും വിക്കറ്റിന് പിന്നിലും നിരാശ

പൊരുതി നിന്ന ബാബ അപരാജിത്ത് 49 റൺസിന് പുറത്തായി. എട്ട് പന്തുകൾക്കിടെ മൂന്ന് വിക്കറ്റുകൾ കൂടി നഷ്ടമായതോടെ കേരളത്തിന്റെ തകർച്ച പൂർണ്ണമായി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ നാല് റൺസും അങ്കിത് ശർമ്മ ഒരു റൺസും ശ്രീഹരി എസ്. നായർ പൂജ്യത്തിനും ആണ് തുടരെ പുറത്തായത്. സൽമാൻ നിസാർ 13 റൺസുമായി പുറത്താകാതെ നിന്നു. 

Also Read: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20 ടിക്കറ്റ് വിൽപ്പന; സമയം; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ചണ്ഡിഗഢിന് 11 റൺസെടുത്ത ഓപ്പണർ നിഖിൽ ഥാക്കൂറിനെ തുടക്കത്തിൽ തന്നെ നഷ്ടമായി. എന്നാൽ ക്യാപ്റ്റൻ മനൻ വോറയും അർജുൻ ആസാദും ചേർന്ന രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് അവരെ ആദ്യ ദിനം ശക്തമായ നിലയിലെത്തിച്ചു. കളി നിർത്തുമ്പോൾ അർജുൻ ആസാദ് 78 റൺസുമായും മനൻ വോറ 51 റൺസുമായും പുറത്താകാതെ നിൽക്കുകയാണ്. 

Read More: ബംഗ്ലാദേശിന് ഐസിസിയുടെ അന്ത്യശാസനം; ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പകരം സ്കോട്ട്‌ലൻഡ്

Sachin Baby Kerala Cricket Team Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: