scorecardresearch

Ranji Trophy: നാണംകെട്ട് കേരളം; ചണ്ഡിഗഢിനെതിരെ ഇന്നിങ്സ് തോൽവി

Ranji Trophy Kerala Cricket Team: വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഒരു ഘട്ടത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാനാവും എന്ന പ്രതീക്ഷ നൽകി

Ranji Trophy Kerala Cricket Team: വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഒരു ഘട്ടത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാനാവും എന്ന പ്രതീക്ഷ നൽകി

author-image
Sports Desk
New Update
Kerala Cricket Team Ranji Trophy Result

Source: Kerala Cricket Association

Kerala Cricket Team: രഞ്ജി ട്രോഫിയിൽ ചണ്ഡിഗഢിനെതിരെ ഇന്നിങ്സ് തോൽവി എന്ന നാണക്കേടിലേക്ക് വീണ് കേരളം. ഇന്നിങ്സിനും 92 റൺസിനുമാണ്  കേരളത്തെ ചണ്ഡിഗഢ് ചുരുട്ടിക്കെട്ടിയത്. ചണ്ഡീഗഢിന് 277 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ആണ് ഉണ്ടായത്. കേരളത്തിന്റെ രണ്ടാം ഇന്നിങ്സ് 185 റൺസിൽ അവസാനിച്ചു. 

Advertisment

ചണ്ഡിഗഢിന് വേണ്ടി രണ്ട് ഇന്നിങ്സുകളിലുമായി ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ രോഹിത് ധൻദയാണ് പ്ലെയർ ഓഫ് ദി മാച്ച്. ഒന്നാം ഇന്നിങ്സിൽ കേരളം 139 റൺസിനാണ് പുറത്തായത്. മൂന്നാം ദിനം 21-2 എന്ന നിലയിലാണ് കേരളം കളി ആരംഭിച്ചത്.

Also Read: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ

 മൂന്നാം ദിവസം കേരളത്തിന് തുടക്കത്തിൽ തന്നെ സച്ചിൻ ബേബിയേയും ബാബ അപരാജിതിനേയും തുടരെയുള്ള ഓവറുകളിൽ നഷ്ടമായി.  ആറ് റൺസ് മാത്രമാണ് കേരളത്തിന്റെ സീനിയർ താരമായ സച്ചിൻ ബേബിക്ക് നേടാനായത്.  ബാബ അപരാജിത് പുറത്തായത് 17 റൺസിനും.

Also Read: india vs New Zealand 5th T20 tickets: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20; 250 രൂപയ്ക്ക് ടിക്കറ്റ്; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ

വിഷ്ണു വിനോദും സൽമാൻ നിസാറും ചേർന്നുള്ള കൂട്ടുകെട്ട് കേരളത്തിന് ഒരു ഘട്ടത്തിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കാനാവും എന്ന പ്രതീക്ഷ നൽകി. ഇരുവരും ചേർന്ന് 63 റൺസ് ആണ് കൂട്ടിച്ചേർത്തത്. പക്ഷേ ഒരോവറിൽ മൂന്ന് വിക്കറ്റുകൾ നഷ്ടമായതോടെ കേരളത്തിന് പിന്നെ തിരിരെ കയറാനായില്ല. 

25ാം ഓവറിൽ വിഷ്ണു വിനോദ്, മുഹമ്മദ് അസ്ഹറുദ്ദീൻ, അങ്കിത് ശർമ എന്നിവരുടെ വിക്കറ്റ് ആണ് വീണത്. 43 പന്തുകളിൽ 12 ബൗണ്ടറികളടക്കം 56 റൺസാണ് വിഷ്ണു വിനോദ് നേടിയത്. അസറുദ്ദീനും അങ്കിത് ശർമ്മയും അക്കൗണ്ട് തുറക്കാതെ മടങ്ങി.

Also Read: Suryakumar Yadav: 100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

സൽമാൻ നിസാർ ഒരറ്റത്ത് ഒറ്റയാൾ പോരാട്ടവുമായി നിലയുറപ്പിച്ചെങ്കിലും പിന്തുണ നൽകാൻ ആരുമുണ്ടായില്ല. 185 റൺസിന് കേരളത്തിന്റെ ഇന്നിങ്സ് അവസാനിച്ചു. സൽമാൻ നിസാർ 53 റൺസും ഏദൻ ആപ്പിൾ ടോം 14 റൺസും നിധീഷ് എം.ഡി. 12 റൺസും നേടി. 

Read More: Sania Mirza: വീട് മനോഹരമായി അലങ്കരിച്ച് സാനിയ മിർസ; പിന്നിൽ വലിയ സർപ്രൈസ്?

Ranji Trophy Kerala Cricket Team Sachin Baby

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: