തിരുവനന്തപുരം: രഞ്ജി ട്രോഫിയിലെ ആദ്യ മത്സരത്തിൽ ഹൈദരാബാദിനെതിരെ കേരളം കൂറ്റൻ സ്കോറിലേക്ക്. നായകൻ സച്ചിൻ ബേബിയുടെ സെഞ്ചുരറി മികവിലാണ് കേരളത്തിന്റെ കുതിപ്പ്. രണ്ടാം ദിനം മഴമൂലം കളി നിർത്തി വെക്കുമ്പോൾ കേരളം ആറ് വിക്കറ്റ് നഷ്ടത്തിൽ റൺസ് എന്ന നിലയിലാണ്.

75 റൺസുമായി ജഗദീശും 16 റൺസ് നേടിയ അക്ഷയ് ചന്ദ്രനുമാണ് ക്രീസിൽ. നേരത്തെ ടോസ് നേടിയ ഹൈദരാബാദ് കേരളത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അരുൺ കാർത്തികും ജലജ് സക്സേനയും ചേർന്ന് മികച്ച തുടക്കം നൽകിയതോടെ പിന്നാലെ എത്തിയ താരങ്ങളും തകർത്തടിച്ചു.

ടീം സ്കോർ 59ൽ നിൽക്കുമ്പോൾ അരുൺ കാർത്തിക് പുറത്തായെങ്കിലും സക്സേന അർദ്ധസെഞ്ചുറി തികച്ചു. എന്നാൽ അടുത്തടുത്ത ഓവറുകളിൽ സക്സേനയെയും രോഹൻ പ്രേമിനെയും പുറത്താക്കി ഹസൻ ഹൈദരാബാദിന് തിരിച്ചുവരവ് ഒരുക്കി. സച്ചിൻ ബേബി മൂന്ന് സിക്സറുകളുടെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ 147 റൺസ് നേടി. സഞ്ജു 53 റൺസും സക്സേന 57 റൺസും നേടി.

എന്നാൽ ആഘോഷം തുടരാൻ ഹൈദരാബാദിനായില്ല. സഞ്ജു സാംസണും നായകൻ സച്ചിൻ ബേബിയും ചേർന്ന് നാലാം വിക്കറ്റിൽ 181 റൺസിന്റെ കൂട്ടുകെട്ട് തീർത്തതോടെ കേരള സ്കോർ അതിവേഗം ഉയർന്നു. ഇരുവരും പുറത്തായതോടെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ജഗദീശ് ഏറ്റെടുക്കുകയായിരുന്നു.

ഹൈദരാബാദിന് വേണ്ടി സാഖിത് സെയ്റാം മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഹസൻ രണ്ടും രവി തേജ ഒരു വിക്കറ്റുമ വീഴ്ത്തി. തിരുവനന്തപുരം സെന്റ്. സേവ്യേഴ്സ് കോളെജിലാണ് മത്സരം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ