തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ രാജസ്ഥാനെതിരേ കേരളത്തിന് മികച്ച തുടക്കം. ഒന്നാം ദിനം കളിനിർത്തുന്പോൾ കേരളം 232/3 എന്ന നിലയിലാണ്. നായകൻ രോഹൻ പ്രേമിന്റേയും ജലജ് സക്സേനയുടെയും അർധസെഞ്ചുറികളാണ് കേരളത്തിന് തുണയായത്. ടോസ് നേടിയ കേരളം ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

രാജസ്ഥാനെതിരെ ടോസ് നേടി ആദ്യ ബാറ്റിങ്ങ് തിരഞ്ഞെടുത്ത കേരളത്തിന് മോശം തുടക്കമാണ് ലഭിച്ചത്. ആദ്യ ഓവറിൽത്തന്നെ 2 റൺസ് എടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റ് കേരളത്തിന് നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്ത് ചേർന്ന രോഹൻ പ്രേമും ജലജ് സക്സേനയും കേരളത്തെ തകർച്ചയിൽ നിന്ന് കാത്തു. രണ്ടാം വിക്കറ്റിൽ 164 റൺസാണ് ഇരുവരും കൂട്ടിച്ചേർത്തത്. രോഹൻ പ്രേം 86 റൺസും , ജലജ് സക്സേന 79 റൺസുമാണ് നേടിയത്.

കളിനിർത്തുന്പോൾ ക്യാപ്റ്റൻ സച്ചിൻ ബേബിയും (38), സഞ്ജു സാംസണുമാണ് (25) ക്രീസിൽ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ