സൂറത്ത്: മഴമൂലം വൈകി ആരംഭിച്ച മത്സരത്തിൽ വിദർഭയ്ക്കെതിരെ മികച്ച തുടക്കം സ്വന്തമാക്കി കേരളം. ടോസ് നേടി ആദ്യം ബാറ്റിങ്ങ് തിരഞ്ഞെടുത്ത വിദർഭയുടെ മൂന്ന് വിക്കറ്റുകളാണ് കേരളം പിഴുതത്. 24 ഓവറുകൾ മാത്രം കളിച്ച ആദ്യ ദിനം കളി അവസാനിക്കുമ്പോൾ വിദർഭ 3/45 റൺസ് എന്ന നിലയിലാണ്.

ടോസ് നേടിയ വിദർഭ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഔട്ട്ഫീൽഡിൽ നനവുണ്ടായിരുന്നതിനെ തുടർന്ന് അഞ്ചര മണിക്കൂർ വൈകിയാണ് മത്സരം തുടങ്ങിയത്. സ്കോർ 9ൽ നിൽക്കെ വിദർഭ നായകൻ ഫായിസ് ഫസലിനെ അരുൺ കാർത്തിക്കിന്റെ കൈകളിൽ എത്തിച്ച് നിധീഷ് എം.ഡി കേരളത്തിന് തകർപ്പൻ തുടക്കം നൽകി. 12 റൺസ് എടുത്ത വസീം ജാഫറിനെയും 17 റൺസ് എടുത്ത രാമസ്വാമിയെയും പുറത്താക്കി അക്ഷയ് കെ.സി വിദർഭയെ പ്രതിരോധത്തിലാക്കുകയായിരുന്നു. ഒന്നാം ദിനം കളി​ അവസാനിക്കുമ്പോൾ 7 റൺസ് വീതം നേടിയ ഗണേഷ് സതീഷും കരൺ ശർമ്മയുമാണ് ക്രീസിൽ.

മഴഭീഷണി ഉള്ളതിനാൽ ആദ്യ ഇന്നിങ്ങ്‌സിൽ ലീഡ് നേടുന്നവർ അടുത്ത ഘട്ടത്തിലേക്ക് മുന്നേറും. ഓഖി ചുഴലിക്കാറ്റ് ദുർബലമായെങ്കിലും മഴയ്ക്കുള്ള സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ നൽകുന്ന മുന്നറിയിപ്പ്. 10 വർഷത്തിന് ശേഷമാണ് കേരള ടീം രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഘട്ടത്തിലേക്ക് എത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ