തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ കരുത്തരായ സൗരാഷ്ട്രയെ അട്ടിമറിച്ച് കേരളം. 309 റൺസിനാണ് കേരളം സൗരാഷ്ട്രയെ തോൽപ്പിച്ചത്. 404 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്ര കേവലം 95 റൺസിന് പുറത്താവുകയായിരുന്നു. 4 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയും 3 വിക്കറ്റ് വീതം വീഴ്ത്തിയ അക്ഷയ് കെ.സിയും, സിജോമോൻ ജോസഫുമാണ് സൗരാഷ്ട്രയെ എറിഞ്ഞിട്ടത്. സ്കോർ: 225, 6ന് 411 ഡിക്ലയേർഡ്. സൗരാഷ്ട്ര 232, 95. ജയത്തോടെ നോക്കൗട്ട് പ്രതീക്ഷകൾ കേരളം സജീവമാക്കി.

ഇ​​​ന്ന​​​ലെ സ​​​ഞ്ജു സാം​​​സ​​​ണി​​​ന്‍റെ മി​​​ന്നും സെ​​​ഞ്ചു​​​റി​​​യു​​​ടെ (175) മി​​​ക​​​വി​​​ൽ കേ​​​ര​​​ളം ര​​​ണ്ടാം ഇ​​​ന്നിങ്സിൽ ആ​​​റു വി​​​ക്ക​​​റ്റ് ന​​​ഷ്ട​​​ത്തി​​​ൽ 411 റ​​​ണ്‍​സി​​​ന് ഡി​​​ക്ല​​​യ​​​ർ ചെ​​​യ്യുകയായിരുന്നു. 180 പന്തിൽ നിന്നാണ് സഞ്ജു 175 റൺസ് നേടിയത്. 81 റൺസ് എടുത്ത​ അരുൺ കാർത്തിക് സഞ്ജുവിന് മികച്ച പിന്തുണ നൽകി.

കേരളം ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സൗരാഷ്ട്രയ്ക്ക് ഒരു ചെറുവിരൽ പോലും അനക്കാൻ ആയില്ല. റോബിൻ ഉത്തപ്പയുടേതടക്കം 3 മുൻനിര ബാറ്റ്സ്മാൻമാരെ വീഴ്ത്തി സിജോമോൻ ജോസഫ് കേരളത്തിന് തകർപ്പൻ തുടക്കം നൽകി. വാലറ്റത്തെ ചുരുട്ടിക്കെട്ടി ജലജ് സക്സേന കേരളത്തിന് ചരിത്ര വിജയം സമ്മാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook