ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്ത് കേരളം; വിജയം ബോളിങ് കരുത്തില്‍

രണ്ട് ഇന്നിങ്സിലുമായി സക്സേന 9 വിക്കറ്റുകളാണ് വീഴ്ത്തിയത്

തുമ്പ: രഞ്ജി ട്രോഫിയില്‍ ഡല്‍ഹിയെ ഇന്നിങ്‌സിനും 27 റണ്‍സിനും തകര്‍ത്ത് കേരളം. ആദ്യ ഇന്നിങ്‌സില്‍ 139 ന് പുറത്തായ ഡല്‍ഹി ഫോളോ ഓണ്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 154 ന് ഡല്‍ഹിയുടെ കളി അവസാനിച്ചതോടെ കേരളം വിജയം സ്വന്തമാക്കുകയായിരുന്നു.

കേരളത്തിനായി രണ്ടാം ഇന്നിങ്സില്‍ ജലജ് സക്‌സേനയും സന്ദീപ് വാര്യരും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. രണ്ട് വിക്കറ്റുമായി ബേസില്‍ തമ്പിയും സിജോമോന്‍ ജോസഫും മികച്ച പ്രകടനം കാഴ്ച വച്ചതോടെ കേരളം വിജയത്തിലെത്തുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ തകര്‍ച്ചയ്ക്ക് പിന്നാലെ ഫോളോ ഓണ്‍ ചെയ്യാന്‍ നിയോഗിക്കപ്പെട്ട ഡല്‍ഹി നിരയില്‍ മുന്‍നിര അമ്പേ പരാജയമായിരുന്നു. അല്‍പ്പമെങ്കിലും പിടിച്ചു നിന്നത് ലോവര്‍ മിഡില്‍ ഓര്‍ഡറാണ്.

ഡല്‍ഹിക്കായി രണ്ടാം ഇന്നിങ്‌സില്‍ ശിവം ശര്‍മ്മ 33 റണ്‍സും അനുജ് റാവത്ത് 31 റണ്‍സും സുബോദ് ഭട്ടി 30 റണ്‍സും നേടി. എന്നാല്‍ മറ്റ് താരങ്ങളൊക്കെ പരാജയപ്പെട്ടതോടെ തോല്‍വി ഒഴിവാക്കാനായില്ല.

ഒന്നാം ഇന്നിങ്‌സില്‍ ഡല്‍ഹി നിരയിലെ ആറ് താരങ്ങളെ കൂടാരം കയറ്റിയ ജലജ് സക്‌സേനയാണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്. രണ്ട് ഇന്നിങ്സിലുമായി സക്സേന 9 വിക്കറ്റുകളാണ് വീഴ്ത്തിയത്. ഫോളോഓണില്‍ സന്ദീപ് വാര്യറും ബേസില്‍ തമ്പിയും അക്രമണത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranji trophy kerala beats delhi for innings and 27 runs

Next Story
‘വെളളി ശാപം’ വഴിമാറി; ബി​ഡ​ബ്ല്യു​എ​ഫ് വേ​ള്‍ഡ് ടൂ​ര്‍ണമെന്‍റിൽ പി.വി.സിന്ധുവിന് കിരീടംPV Sindhu, HS Pranoy, Japan Open, Badminton tournament, ജപ്പാൻ ഓപ്പൺ, sai praneeth, സായി പ്രണീത്, പി.വി.സിന്ധു, എച്ച്.എസ്.പ്രണോയി, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com