scorecardresearch

രഞ്ജി ട്രോഫി; കേരളത്തെ ഇന്നിങ്സിനും 164 റൺസിനും തകർത്ത് കർണാടക

Ranji Trophy Kerala Vs Karnataka: ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് ആണ് കേരളം വഴങ്ങിയത്. ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടായി

Ranji Trophy Kerala Vs Karnataka: ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് ആണ് കേരളം വഴങ്ങിയത്. ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടായി

author-image
Sports Desk
New Update
Kerala vs Karnataka Ranji Trophy

Source: Kerala Cricket Association

രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ലീഡ് വഴങ്ങി സമനിലയിൽ കുടുങ്ങിയ കേരളത്തിന് മൂന്നാമത്തെ മത്സരത്തിൽ ഇന്നിങ്സ് തോൽവി. കർണാടകയാണ് കേരളത്തെ തോൽപ്പിച്ചത്. ഒരിന്നിങ്സിനും 164 റൺസിനുമാണ് കർണാടകയുടെ ജയം. സമനില എന്ന ലക്ഷ്യം വെച്ച് അവസാന ദിനം കേരളം ബാറ്റ് വീശിയെങ്കിലും പിടിച്ചുനിൽക്കാനായില്ല. 

Advertisment

ആദ്യ ഇന്നിങ്സിൽ 348 റൺസിൻ്റെ ലീഡ് ആണ് കേരളം വഴങ്ങിയത്. ഫോളോ ഓൺ ചെയ്ത കേരളം രണ്ടാം ഇന്നിങ്സിൽ 184 റൺസിന് ഓൾ ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ കർണാടകയുടെ ഓഫ് സ്പിന്നർ മൊഹ്സിൻ ഖാനാണ് രണ്ടാം ഇന്നിങ്സിൽ കേരളത്തെ തകർത്തത്. അവസാന ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ പ്രഹരമേറ്റിരുന്നു. 

Also Read: ബിസിസിഐ 51 കോടി നൽകും; ഇന്ത്യക്ക് ഐസിസി നൽകുന്ന സമ്മാന തുക അറിയുമോ?

അവസാന ദിവസത്തിലെ രണ്ടാം ഓവറിൽ തന്നെ കേരളത്തിന് കർണാടക ഇരട്ട പ്രഹരമേൽപ്പിച്ചു. രണ്ട് വിക്കറ്റുകൾ ഈ ഓവറിൽ കേരളത്തിന് നഷ്ടമായി. ഒൻപത് റൺസെടുത്ത നിധീഷിനെ വിദ്വത് കവേരപ്പ കരുൺ നായരുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ അക്ഷയ് ചന്ദ്രൻ ക്ലീൻ ബൗൾഡായി. ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ കേരളത്തെ തിരികെ കയറ്റും എന്ന് തോന്നിച്ചെങ്കിലും കർണാടക അതിന് അനുവദിച്ചില്ല. 

Advertisment

Also Read: ODI Women World Cup: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ

അഹ്മദ് ഇമ്രാനും കൃഷ്ണപ്രസാദും ചേർന്ന് നാലാം വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്ത് പൊരുതാനുള്ള ശ്രമം നടത്തി. എന്നാൽ ഈ സമയം കൃഷ്ണപ്രസാദിനെ ക്ലീൻ ബൗൾഡാക്കി മൊഹ്സിൻ ഖാൻ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. 33 റൺസായിരുന്നു കൃഷ്ണപ്രസാദ് നേടിയത്. തൊട്ടു പിറകെ 23 റൺസെടുത്ത അഹ്മദ് ഇമ്രാനെ മനോഹരമായൊരു റിട്ടേൺ ക്യാച്ചിലൂടെ മൊഹ്സിൻ തന്നെ പുറത്താക്കി. 

കേരളത്തിന്റെ മുൻ ക്യാപ്റ്റൻ സച്ചിനെയും ഷോൺ റോജറെയും മൊഹ്സിൻ ക്ലീൻ ബൌൾഡാക്കി. സച്ചിൻ ബേബി 12 റൺസും ഷോൺ റോജർ പൂജ്യത്തിനുമാണ് മടങ്ങിയത്. 19 റൺസെടുത്ത ബാബ അപരാജിത്തിനെയും പുറത്താക്കിയതോടെ മൊഹ്സിൻ ഖാൻ അഞ്ച് വിക്കറ്റ് നേട്ടത്തിലേക്ക് എത്തി. എന്നാൽ അവസാന വിക്കറ്റിൽ 23 ഓവർ ബാറ്റ് ചെയ്ത് ഏദൻ ആപ്പിൾ ടോമും ഹരികൃഷ്ണനും കർണാടകയുടെ ക്ഷമ പരീക്ഷിച്ചു. 

Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി

ഇരുവരും 44 റൺസാണ് അവസാന വിക്കറ്റിൽ കണ്ടെത്തിയത്. ഹരികൃഷ്ണനെ വിക്കറ്റിന് മുൻപിൽ കുടുക്കി മൊഹ്സിൻ ഖാൻ തന്നെയാണ് ഈ കൂട്ടുകെട്ടിനും അവസാനമിട്ടത് കർണാടകയെ ജയത്തിലേക്ക് എത്തിച്ചത്. ഏദൻ ആപ്പിൾ ടോം 39 റൺസും ഹരികൃഷ്ണൻ ആറ് റൺസുമാണ് എടുത്തത്. നവംബർ എട്ടിന് സൗരാഷ്ട്രയ്ക്ക് എതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. 

Read More: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട

Ranji Trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: