തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ രാജസ്ഥാനെതിരായ മത്സരത്തിൽ കേരളം ഒന്നാം ഇന്നിങ്ങ്സ് ലീഡിലേക്ക് കുതിക്കുന്നു. ആദ്യം ബാറ്റ് ചെയ്ത കേരളം 335 റൺസിന് പുറത്തായപ്പോൾ, രണ്ടാം ദിനം കളി അവസാനിക്കുന്പോൾ രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എന്ന നിലയിലാണ്. 6 വിക്കറ്റ് വീഴ്ത്തിയ ജലജ് സക്സേനയാണ് രാജസ്ഥാനെ തകർത്തത്.

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ കേരളം 232/3 എന്ന നിലയിലായിരുന്നു. എന്നാൽ കാര്യമായ സംഭാവനകൾ നൽകാതെ മധ്യനിര തകന്നപ്പോൾ കൂറ്റൻ സ്കോർ എന്ന ലക്ഷ്യം കേരളത്തിന് അസാധ്യമായി. 78 റൺസ് എടുത്ത സച്ചിൻ ബേബിയാണ് കേരളത്തിന്റെ സ്കോർ 335 ൽ എത്തിച്ചത്.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായി. 6 വിക്കറ്റുകൾ പിഴുത് ജലജ് സക്സേന രാജസ്ഥാന്റെ നട്ടെല്ലൊടിച്ചു. 62 റൺസ് എടുത്ത ദിഷാൽ യാഗ്നിക്കാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook