scorecardresearch

Latest News

65 മത്സരങ്ങൾ, 9 വേദികൾ, 2 ഘട്ടങ്ങൾ: 22 മാസങ്ങൾക്ക് ശേഷം രഞ്ജി ട്രോഫി വരുന്നു, തിരുവനന്തപുരത്തും മത്സരം

ആദ്യ ഘട്ടം ഫെബ്രുവരി 10 മുതൽ മാർച്ച് 15 വരെയും രണ്ടാം ഘട്ടം ഐപിഎല്ലിന് ശേഷം മെയ് 30 മുതൽ ജൂൺ 26 വരെയും നടക്കും

India domestic cricket, BCCI, Ranji Trophy, india cricket

ബാംഗ്ലൂർ: 22 മാസങ്ങൾക്ക് ശേഷം രഞ്ജി ട്രോഫി സീസൺ ആരംഭിക്കുന്നു. ഐപിഎല്ലിന് മുൻപും ശേഷവും രണ്ടു ഘട്ടങ്ങളായി രഞ്ജി ട്രോഫി മത്സരങ്ങൾ നടത്താൻ ബിസിസിഐ തീരുമാനിച്ചു. ആദ്യ ഘട്ടം ഫെബ്രുവരി 10 മുതൽ മാർച്ച് 15 വരെയും രണ്ടാം ഘട്ടം ഐപിഎല്ലിന് ശേഷം മെയ് 30 മുതൽ ജൂൺ 26 വരെയും നടക്കും.

കൊൽക്കത്ത, ചെന്നൈ, രാജ്‌കോട്ട്, ഡൽഹി, അഹമ്മദാബാദ്, ഗുവാഹത്തി, കട്ടക്ക്, തിരുവനന്തപുരം, ഹരിയാന എന്നിങ്ങനെ ഒമ്പത് കേന്ദ്രങ്ങളിലായി അറുപത്തിയഞ്ച് മത്സരങ്ങൾ ഉണ്ടാവും. എട്ട് എലൈറ്റ്, ഒരു പ്ലേറ്റ് എന്നിങ്ങനെ ഒമ്പത് ഗ്രൂപ്പുകളായാണ് ടീമുകളെ തിരിച്ചിരിക്കുന്നത്. എലൈറ്റ് ഗ്രൂപ്പിൽ നാല് ടീമുകളും പ്ലേറ്റിൽ ആറ് ടീമുകളും ഉൾപ്പെടും. ലീഗ് ഘട്ടത്തിൽ ഓരോ ടീമും മൂന്ന് മത്സരങ്ങൾ വീതം 57 മത്സരങ്ങൾ വീതം കളിക്കും. എലൈറ്റ് ടീമുകൾ ഗ്രൂപ്പിൽ പരസ്പരം കളിക്കുമ്പോൾ പ്ലേറ്റ് ടീമുകൾ അവരുടെ ഗ്രൂപ്പിലെ മൂന്ന് ടീമുകൾക്കെതിരെ കളിക്കും.

പ്രീ-ക്വാർട്ടറിൽ എലൈറ്റിൽ അവസാനം യോഗ്യത നേടിയ ടീമുമായി പ്ലേറ്റിലെ വിജയി ഏറ്റുമുട്ടും. ഈ മത്സരത്തിലെ വിജയി ഏഴ് എലൈറ്റ് ഗ്രൂപ്പുകളിൽ നിന്നുള്ള വിജയികളോടൊപ്പം ക്വാർട്ടർ ഫൈനലിൽ കളിക്കും.

“ഓരോ എലൈറ്റ് ഗ്രൂപ്പിൽ നിന്നും ഒരു ടീം ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും. 8 എലൈറ്റ് ഗ്രൂപ്പിൽ നിന്ന് ഏറ്റവും താഴ്ന്ന റാങ്കിലുള്ള യോഗ്യതയുള്ള ടീം പ്രീക്വാർട്ടർ ഫൈനലിൽ പ്ലേറ്റ് ഗ്രൂപ്പിൽ നിന്ന് ഒന്നാം റാങ്കിലുള്ള ടീമുമായി കളിക്കും,” ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യാഴാഴ്ച ഉച്ചയ്ക്ക് എല്ലാ സംസ്ഥാന അസോസിയേഷനുകൾക്കും അയച്ച കത്തിൽ പറഞ്ഞു.

“ഞങ്ങൾ അപകടസാധ്യത ലഘൂകരിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ഒമ്പത് വ്യത്യസ്ത വേദികളിലേക്ക് രഞ്ജി ട്രോഫി വ്യാപിപ്പിച്ചിട്ടുണ്ട്, അതേസമയം ബയോ-സെക്യൂർ ബബിളുകൾ അമിതഭാരം ചെലുത്തുന്നില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. വൈറസ് ബയോ ബബിൾ തകർത്തിട്ടുണ്ടെങ്കിലും, ഇത് രൂപപ്പെടുത്തുമ്പോൾ മുൻകാല അനുഭവത്തിൽ നിന്ന് ചില പദ്ധതികൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്, ”ഷാ കൂട്ടിച്ചേർത്തു.

കോവിഡ് കാരണം രഞ്ജി ട്രോഫി നടത്തുന്നത് സംബന്ധിച്ച് ബിസിസിഐ സംശയത്തിലായിരുന്നു, എന്നാൽ പല മുൻ ക്രിക്കറ്റ് താരങ്ങളും മാധ്യമങ്ങളും ചോദ്യങ്ങൾ ഉന്നയിച്ചത്തോടെ നടത്താൻ തീരുമാനിക്കുകയായിരുന്നു. കോവിഡ് കാരണം കഴിഞ്ഞ സീസണിൽ രഞ്ജി ട്രോഫി ഉണ്ടായിരുന്നില്ല, എന്നാൽ വിജയ് ഹസാരെ ട്രോഫിയും സയ്യിദ് മുഷ്താഖ് അലി ട്രോഫി (20 ഓവർ) ടൂർണമെന്റുകളും രണ്ട് സീസണുകളിലും ബിസിസിഐ നടത്തിയിരുന്നു.

Also Read: അണ്ടർ-19 ലോകകപ്പ്: കോവിഡിനോട് പോരാടി ഫൈനൽ വരെ; ഇന്ത്യൻ ടീമിന്റെ വിജയക്കുതിപ്പ്

ഗ്രൂപ്പുകളും വേദികളും:

എലൈറ്റ് എ (രാജ്കോട്ട്): ഗുജറാത്ത്, മധ്യപ്രദേശ്, കേരളം, മേഘാലയ.

എലൈറ്റ് ബി (കട്ടക്ക്): ബംഗാൾ, ബറോഡ, ഹൈദരാബാദ്, ചണ്ഡീഗഡ്.

എലൈറ്റ് സി (ചെന്നൈ): കർണാടക, റെയിൽവേ, ജമ്മു കശ്മീർ, പോണ്ടിച്ചേരി.

എലൈറ്റ് ഡി (അഹമ്മദാബാദ്): സൗരാഷ്ട്ര, മുംബൈ, ഒഡീഷ, ഗോവ.

എലൈറ്റ് ഇ (തിരുവനന്തപുരം): ആന്ധ്രാപ്രദേശ്, രാജസ്ഥാൻ, സർവീസസ്, ഉത്തരാഖണ്ഡ്

എലൈറ്റ് എഫ് (ഡൽഹി): പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, ത്രിപുര.

എലൈറ്റ് ജി (ഹരിയാന): വിദർഭ, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം.

എലൈറ്റ് എച്ച് (ഗുവാഹത്തി): ഡൽഹി, തമിഴ്‌നാട്, ജാർഖണ്ഡ്, ഛത്തീസ്ഗഡ്.

പ്ലേറ്റ് (കൊൽക്കത്ത): ബീഹാർ, നാഗാലാൻഡ്, മണിപ്പൂർ, മിസോറാം, സിക്കിം, അരുണാചൽ പ്രദേശ്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Ranji trophy first phase from feb 10 knockouts from may 30 matches reduced for teams