നാഗ്പൂർ: രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ ഈ സീസണിലെ വിജയികളെ കണ്ടെത്തുന്നതിനുള്ള ഫൈനൽ പോരാട്ടത്തിന് തുടക്കമായി. കരുത്തരായ വിദർഭയും സൗരാഷ്ട്രയുമാണ് ഫൈനൽ പോരാട്ടത്തിൽ ഏറ്റുമുട്ടുന്നത്. മത്സരത്തിൽ ടോസ് നേടിയ വിദർഭ ബാറ്റിങ് തിരഞ്ഞെടുത്തു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ വിദർഭ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്.

നിലവിലെ ജേതാക്കളായ വിദർഭ കിരീടം നിലനിർത്താനിറങ്ങുമ്പോൾ കന്നി കിരീടമാണ് സൗരാഷ്ട്രയുടെ ലക്ഷ്യം. ബാറ്റിങ്ങാണ് വിദർഭയുടെ പ്രധാന കരുത്ത്. നായകൻ എഫ് വൈ ഫസലിനൊപ്പം സൂപ്പർ താരം വസിം ജഫറും കൂടി ചേരുമ്പോൾ എതിരാളിൾക്ക് മുന്നിൽ മികച്ച സ്കോർ ഉയർത്താൻ വിദർഭയ്ക്ക് സാധിക്കും. ഉമേഷ് യാദവ് നയിക്കുന്ന ബോളിങ് നിരയും കരുത്തർ തന്നെ.

മറുവശത്ത് ജയദേവ് ഉനദ്ഘട്ട് നയിക്കുന്ന സൗരാഷ്ട്രയും പ്രധാനമായും ആശ്രയിക്കുക ബാറ്റിങ്ങിനെ തന്നെ ഇന്ത്യൻ താരം ചേതേശ്വർ പൂജാര, എ വി വസവാദ, ഷെൾഡൻ ജാക്സൻ തുടങ്ങി എല്ലാവരും ഫോമിൽ തന്നെ. കർണാടകയെ തകർത്താണ് സൗരാഷ്ട്ര ഫൈനലിൽ പ്രവേശിച്ചത്. വിദർഭയകട്ടെ കേരളത്തിനെ പരാജയപ്പെടുത്തിയും.

നേരത്തെ ഇരുടീമുകളും ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോള്‍ മത്സരം സമനിലയിൽ അവസാനിച്ചിരുന്നു. അതേസമയം മത്സരത്തിൽ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയത് സൗരാഷ്ട്രയുടെ പ്രതീക്ഷകൾ സജീവമാക്കുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ