രഞ്ജി ട്രോഫിയിലെ നിർണ്ണായക മത്സരത്തിൽ ഹരിയാനക്കെതിരെ കേരളം ഒന്നാം ഇന്നിങ്സ് ലീഡിലേക്ക്. ഹരിയാനയുടെ ആദ്യ ഇന്നിങ്സ് സ്കോറായ 208 റൺസിന് മറുപടിയായി രണ്ടാദിനം കേരളം 3 വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് എടുത്തു. അർധസെഞ്ചുറി നേടിയ ജലജ് സക്സേനയുടെയും രോഹൻ പ്രേമിന്റെയും മികവിലാണ് കേരളം ഒന്നാം ഇന്നിങ്സ് ലീഡിലേക്ക് കുതിക്കുന്നത്.

തകർപ്പൻ ഫോമിൽ കളിക്കുന്ന ജലജ് സക്സേന 91 റൺസാണ് നേടിയത്. കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ സഞ്ജു സാംസണ് ഇന്നത്തെ കളിയിൽ തിളങ്ങാനായില്ല. 79 റൺസോടെ രോഹൻ പ്രേം പുറത്താകാതെ നിൽക്കുന്നുണ്ട്.

മൂന്നാം ദിനം ഹരിയാനക്കെതിരെ കൂറ്റൻ ലീഡ് നേടാനാകും കേരളത്തിന്റെ ശ്രമം. ക്വാർട്ടർ പ്രവേശനത്തിന് ഈ മത്സരത്തിലെ വിജയം നിർണ്ണായകമാണ്. . ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്തിന് 27ഉം കേരളത്തിന് 24ഉം സൗരാഷ്ട്രക്ക് 23ഉം പോയന്റാണുള്ളത്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് മാത്രമെ ക്വാര്‍ട്ടറിലേക്ക് മുന്നേറാനാവു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ