മുംബൈ: ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് തന്നെ ഒഴിവാക്കിയ സെലക്ടർമാർക്ക് തകർപ്പൻ മറുപടിയുമായി രവീന്ദർ ജഡേജ. രഞ്ജി ട്രോഫി മത്സരത്തിൽ തകർപ്പൻ ഇരട്ട സെഞ്ചുറി നേടിക്കൊണ്ടാണ് ജഡേജയുടെ മറുപടി. സൗരാഷ്ട്രയുടെ താരമായ ജഡേജ ജമ്മുകാശ്മീരിനെതിരെയാണ് ഇരട്ട സെഞ്ചുറി നേടിയത്.

ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ജഡേജ 313 പന്തിൽ നിന്നാണ് 201 റൺസ് നേടിയത്. 23 ഫോറുകളും 2 കൂറ്റൻ സിക്സറുകളും അടങ്ങുന്നതാണ് ജഡേജയുടെ ഇന്നിങ്ങ്സ്. ആദ്യ ഇന്നിങ്ങ്സിൽ ജഡേജയുടെ സെഞ്ചുറി മികവിൽ ജമ്മുവിനെതിരെ 624 റൺസാണ് സൗരാഷ്ട്ര നേടിയത്.

ന്യൂസിലാൻഡിനെതിരായ ഏകിദിന പരമ്പരയിൽ നിന്ന് രവീന്ദർ ജഡേജയെ ഒഴിവാക്കിയിരുന്നു. ശ്രീലങ്കൻ പര്യടനത്തിലും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും ജഡേജയ്ക്ക് അവസരം ഉണ്ടായിരുന്നില്ലി. പകരം കുൽദീപ് യാദവിനും അക്ഷർ പട്ടേലിനുമാണ് സെലക്ടർമാർ ഏകദിന , ട്വന്റി-20 ടീമുകളിൽ ഇടം നൽകിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ