Latest News

രാഹുലിന്റെ സെഞ്ചുറിക്ക് പിന്നാലെ സഞ്ജുവിന്റെ അര്‍ധ സെഞ്ചുറി; കേരളം 286 ന് പുറത്ത്

അവസാന അഞ്ച് വിക്കറ്റുകള്‍ കേരളം നഷ്ടപ്പെടുത്തിയത് വെറും 18 റണ്‍സിനിടെയാണ്

രഞ്ജി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ ഒന്നാം ഇന്നിങ്‌സില്‍ കേരളം 286 റണ്‍സിന് പുറത്ത്. ഓപ്പണര്‍ രാഹുല്‍ പിയുടെ സെഞ്ചുറിക്ക് പിന്നാലെ സഞ്ജു സാംസണ്‍ അര്‍ധസെഞ്ചുറി നേടിയെങ്കിലും മറ്റ് താരങ്ങളില്‍ നിന്നും കാര്യമായ പിന്തുണ ലഭിച്ചില്ല. ഇതോടെ കേരളം ഓല്‍ ഔട്ടാവുകയായിരുന്നു. ഒന്നാം ഇന്നിങ്‌സില്‍ ഹിമാചല്‍ 297 റണ്‍സെടുത്തിരുന്നു.

അവസാന അഞ്ച് വിക്കറ്റുകള്‍ കേരളം നഷ്ടപ്പെടുത്തിയത് വെറും 18 റണ്‍സിനിടെയാണ്. ഹിമാചല്‍ മറുപടി ബാറ്റിങ് ആരംഭിച്ചിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഹിമാചല്‍ പ്രദേശ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 17 റണ്‍സുണ്ട്. എ.കെ.ബെയ്ന്‍സും പി.എസ്.ചോപ്രയുമാണ് ക്രീസിലുള്ളത്. ഹിമാചലിന്റെ ലീഡ് 28 ആയി.

മധ്യനിരയില്‍ സഞ്ജുവും മുഹമ്മദ് അസറുദ്ദീനുമാണ് കേരളത്തിനായി ചെറുത്തു നിന്നത്. സഞ്ജു 50 റണ്‍സെടുത്ത് പുറത്തായപ്പോള്‍ അസറുദ്ദീന്‍ 40 റണ്‍സെടുത്തു. പേസര്‍ ബേസില്‍ തമ്പി 14 റണ്‍സും സിജോമോന്‍ ജോസഫ് 16 റണ്‍സും നേടി. മറ്റുള്ളവരാരും രണ്ടക്കം കണ്ടില്ല. അഞ്ച് വിക്കറ്റെടുത്ത അര്‍പിത് എന്‍.ഗലേറിയയാണ് കേരളത്തിന്റെ നടുവൊടിച്ചത്. ആർ.ആർ.ധവാന്‍ മൂന്ന് വിക്കറ്റ് നേടി. പി.പി.ജസ്വാളും ദഗറും ഓരോ വിക്കറ്റുകള്‍ വീതം നേടി.

പി.രാഹുലിന്റെ സെഞ്ചുറി മികവിലാണ് കേരളം ചെറുത്തു നിന്നത്. 254 പന്തുകളില്‍ നിന്നും 127 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഹിമാചല്‍ 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ എല്ലാവരും പുറത്താവുകയായിരുന്നു. കേരളത്തിന് വേണ്ടി നിഥീഷ് എംഡി ആറ് വിക്കറ്റ് വീഴ്ത്തി. 3.67 എക്കോണമിയില്‍ പന്തെറിഞ്ഞ നിഥീഷിന്റെ വിക്കറ്റ് വേട്ടയാണ് ഹിമാചലിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കാന്‍ സഹായകമായത്.

മറുപടി ബാറ്റിങ്ങില്‍ ഏഴ് റണ്‍സില്‍ ജഗദീഷിനെ നഷ്ടപ്പെട്ട കേരളത്തിനായി രാഹുല്‍ സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. ജഗദീഷ് 5 റണ്‍സിന് പുറത്തായപ്പോള്‍, സിജോമോന്‍ 16 റണ്‍സിലും കഴിഞ്ഞ മത്സരത്തില്‍ തിളങ്ങിയ മുഹമ്മദ് അസാറുദീന്‍ 40 റണ്‍സിനും പുറത്തായി. മൂന്ന് റണ്‍സുമായി നായകന്‍ സച്ചിന്‍ ബേബിയും ഒരു റണ്‍സുമായി വിഷ്ണു വിനോദും പുറത്തായതോടെ കേരളം തകര്‍ച്ചയുടെ ഭീതിയിലായി. എന്നാല്‍ പിന്നാലെ എത്തിയ സഞ്ജു സാംസണ്‍ രാഹുലിന് മികച്ച പിന്തുണ നല്‍കുകയായിരുന്നു.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Ranj trophy kerala all out for 286 in first innings

Next Story
ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ട് അനുകരിച്ച് മാക്‌സ്‌വെല്‍; ‘തല’യെടുപ്പ് ആര്‍ക്ക്?ms dhoni, maxwell, helicopter shot, ind vs aus, team india, ie malayalam, എംഎസ് ധോണി, മാക്സ് വെല്‍, ഹെലികോപ്റ്റർ ഷോട്ട്, ടീം ഇന്ത്യ, ഓസ്ട്രേലിയ, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express