റാഞ്ചി: ഇന്ത്യക്ക് എതിരായ മൂന്നാം ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക്. നായകൻ സ്റ്റീവ് സ്മിത്തിന്രെ മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോറിലേക്ക് കുതിക്കുന്നത്. 228 പന്തുകളിൽ നിന്നാണ് സ്മിത്ത് സെഞ്ചുറി നേടിയത്. അർധസെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്ന ഗ്ലെയ്‌ൻ മാക്സ്‌വെല്ലാണ് സ്മിത്തിന്റെ കൂട്ടാളി. സ്പിന്നർമാരെ തുണയ്ക്കുന്ന പിച്ചിൽ ഓസ്ട്രേലിയൻ സ്കോർ 300 ന് അടുത്ത് എത്തിയിരിക്കുകയാണ്.
ranchi, india, australia

ആദ്യം ടോസ് നേടിയ ഓസീസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 19 റൺസെടുത്ത വാർണറുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. പിന്നാലെ 44 റൺസെടുത്ത റെൻഷോവും രണ്ടു റൺസുമായി മാർഷും പുറത്തായി. ഉമേഷ് യാദവിനും അശ്വിനുമായിരുന്നു വിക്കറ്റ്. 19 റൺസെടുത്ത ഹാൻഡ്സ്കോംപിന്റെ വിക്കറ്റാണ് ഓസീസിന് അവസാനം നഷ്ടമായത്. ഉമേഷ് യാദവാണ് ഹാൻഡ്സ്കോംപിനെ പുറത്താക്കിയത്.
ranchi, india, australia

നാലു മൽസരങ്ങളുളള പരന്പരയിൽ ഇരു ടീമുകളും ഓരോ മൽസരം വിജയിച്ചിട്ടുണ്ട്. റാഞ്ചി ടെസ്റ്റ് ഇരു ടീമുകൾക്കും നിർണായകമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ