രഞ്ജി ട്രോഫിയുടെ കലാശപ്പോരാട്ടത്തിൽ തകർപ്പൻ ഹാട്രിക്കുമായ യുവ പേസർ രജനീഷ് ഗുർബാനി. ഡെൽഹിക്കെതിരായ ഫൈനൽ മത്സരത്തിന്റെ രണ്ടാം ദിനമാണ് വിദർഭതാരം ഗുർബാനി ഹാട്രിക്ക് നേട്ടം സ്വന്തമാക്കിയത്. ഗുർബാനിയുടെ ഹാട്രിക്ക് മികവിൽ വിദർഭ ഡൽഹിയെ 295 റൺസിന് പുറത്താക്കി.

രണ്ടു ഓവറുകളിലായാണ് ഗുർബാനി ഹാട്രിക് തികച്ചത്. 101-ാം ഓവറിൽ അഞ്ച്, ആറ് പന്തുകളിൽ വികാസ് മിശ്രയെയും നവദീപ് സെയ്നിയെയും മടക്കിയ ഗുർബാനി 103-ാം ഓവറിലെ ആദ്യ പന്തിൽ സെഞ്ചുറി വീരൻ ദ്രുവ് ഷോരെയും വീഴ്ത്തി. മൂന്ന് പേരെയും ക്ലീൻ ബൗൾഡ് ചെയ്യുകയായിരുന്നു. ഹാട്രിക് അടക്കം ആറ് വിക്കറ്റ് വീഴ്ത്തിയ ഗുർബാനിയാണ് ഡൽഹിയുടെ അന്തകനായത്.

271/6 എന്ന നിലയിൽ രണ്ടാം ദിനം തുടങ്ങിയ ഡൽഹിക്ക് ഇന്ന് നേടാനായത് 24 റണ്‍സ് മാത്രമാണ്. ഗുർബാനിയുടെ ഹാട്രിക്കാണ് ഡൽഹിയെ തകർത്തത്. സെഞ്ചുറിയോടെ ക്രീസിലുണ്ടായിരുന്ന ദ്രുവ് ഷോരെ 145 റണ്‍സിന് പുറത്തായി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിദർഭ ഒടുവിൽ വിവരം കിട്ടുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 136 റൺസ് എന്ന നിലയിലാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ