ന്യൂസിലന്‍ഡ് ടീമിലെ സഹതാരങ്ങളില്‍ നിന്നും ഒഫീഷ്യല്‍സില്‍ നിന്നും താന്‍ വംശീയ അധിക്ഷേപം നേരിട്ടുട്ടുണ്ടെന്ന വെളിപ്പെടുത്തലിന് പിന്നാലെ ഐപിഎലിനെയും വിവാദത്തിലാക്കി റോസ് ടെയ്‌ലര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രാജസ്ഥാന്‍ റോയല്‍സിനെതിരെയാണ് ടെയ്‌ലറുടെ വെളിപ്പെടുത്തല്‍.
ഒരു മത്സരത്തില്‍ റണ്‍സൊന്നും എടുക്കാതെ പുറത്തായപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമ തന്റെ മുഖത്തടിച്ചതായി മുന്‍ ന്യൂസിലന്‍ഡ് താരം പറഞ്ഞു. തന്റെ ആത്മകഥ പുസ്തകമായ ”റോസ് ടെയ്‌ലര്‍: ബ്ലാക്ക് ആന്‍ഡ് വൈറ്റ്” ലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. മാഹാലിയിലാണ് രാജസ്ഥാന്‍ കിംഗ്സ് ഇലവന്‍ പഞ്ചാബുമായി കളിച്ചത്. 195 റണ്‍സ് രാജസ്ഥാന് പിന്‍തുടരേണ്ടിയിരുന്നു. മത്സരത്തില്‍ ടെയ്‌ലര്‍ എല്‍ബിഡബ്ല്യു ആയി പൂജ്യത്തിന് പുറത്തായത്. മത്സരശേഷം ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും താമസിക്കുന്ന ഹോട്ടലിന്റെ ടോപ്പിലെ ബാറില്‍ ഇരിക്കുകയായിരുന്നു. രാജസ്ഥാന്‍ നായകനായിരുന്ന ഷെയ്ന്‍ വോണും കാമുകിയായ ലിസ് ഹര്‍ളിയും ഈ സമയം അവിടെയുണ്ടായിരുന്നു. ഈ സമയം രാജസ്ഥാന്‍ ടീം ഉടമകളിലൊരാള്‍ എന്റെ അടുത്ത് വന്നു, റോസ്, നിങ്ങള്‍ക്ക് ലക്ഷങ്ങള്‍ ഞങ്ങള്‍ തരുന്നത് പൂജ്യത്തിന് പുറത്താവാനല്ലെന്ന് പറഞ്ഞ് മുഖത്ത് മൂന്ന് നാലു തവണ അടിച്ചു. അതിനുശേഷം അദ്ദേഹം ചിരിക്കുകയായിരുന്നു. അദ്ദേഹം തമാശയായാണോ അത് ചെയ്തതെന്ന് തനിക്കിപ്പോഴും ഉറപ്പില്ലെന്ന് ടെയ്ലര്‍ പറയുന്നു.
ഇത്തരം സാഹചര്യങ്ങളുണ്ടാകുമ്പോള്‍ ഒരു പ്രശ്‌നമാക്കാന്‍ പോകുന്നില്ല, പക്ഷേ പല പ്രൊഫഷണല്‍ കായിക പരിതസ്ഥിതികളിലും ഇത് സംഭവിക്കുമെന്ന് എനിക്ക് സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞില്ല ടെയ്‌ലര്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലിന്റെ ആദ്യ വര്‍ഷങ്ങളില്‍ ടെയ്ലര്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം കളിച്ചിരുന്നുവെങ്കിലും 2011 ല്‍ രാജസ്ഥാന്‍ താരത്തെ വന്‍ വിലയ്ക്ക് ടീമിലെത്തിക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാനേക്കാള്‍ ബാംഗ്ലൂരില്‍ തുടരാനാണ് താന്‍ ഇഷ്ടപ്പെട്ടതെന്നും താരം പറഞ്ഞു.