Latest News

കോവിഡിനോട് പൊരുതാൻ ഇന്ത്യക്ക് സഹായവുമായി രാജസ്ഥാൻ റോയൽസ്

രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷൻ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റുമായി ചേർന്നാണ് തുക നൽകുന്നത്

rajasthan royals, രാജസ്ഥാൻ റോയൽസ്, rajasthan royals aid, rajasthan royals donation, രാജസ്ഥാൻ റോയൽസ് സംഭാവന, rajasthan royals 1 million, rajasthan royals covid, ipl 2021 covid, rr covid, rr donation, ie malayalam

കോവിഡ് 19 മഹാമാരിയോട് പൊരുതുന്ന ഇന്ത്യക്ക് രാജസ്ഥാൻ റോയൽസിന്റെ സഹായം. ഇന്ത്യയിലെ കോവിഡ് ബാധിതരെ സഹയിക്കുന്നതിനായി 7.5 കോടി രൂപ നൽകുമെന്ന് രാജസ്ഥാൻ റോയൽസ് മാനേജ്‍മെന്റ് പ്രഖ്യാപിച്ചു. രാജസ്ഥാൻ റോയൽസ് ഫൗണ്ടേഷൻ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റുമായി ചേർന്നാണ് തുക നൽകുന്നത്. ഇതിൽ കളിക്കാരുടെയും ടീം ഉടമകളുടെയും മാനേജ്‍മെന്റിന്റെയും സംഭാവനകൾ ഉണ്ടെന്ന് രാജസ്ഥാൻ റോയൽസ് പറഞ്ഞു.

“ടീമിന്റെ ഉടമസ്ഥരും കളിക്കാരും ഒരുമിച്ചാണ് ഇതിനെ ഇത്രയും വലിയ നിലയിൽ എത്തിച്ചത്. നിലവിലെ സാഹചര്യത്തെ കടക്കാനും ജനങ്ങൾക്ക് ഇപ്പോൾ ഏറ്റവും പ്രധാനമായ ഓക്സിജൻ ലഭിക്കാനും ഇതുകൊണ്ട് കഴിയും” രാജസ്ഥാൻ റോയൽസ് അവരുടെ പത്രക്കുറിപ്പിൽ പറഞ്ഞു.

Read Also: ഓസ്‌ട്രേലിയൻ കളിക്കാർ മടക്ക യാത്രക്ക് സ്വയം ക്രമീകരണങ്ങൾ ഒരുക്കണം; ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

നേരത്തെ ഓസ്‌ട്രേലിയൻ താരവും ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരവുമായ പാറ്റ് കമ്മിൻസ് 38 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ പിഎം കെയർ ഫണ്ടിലേക്ക് നൽകിയിരുന്നു. ഇതുകൂടാതെ ഇന്ത്യയോട് തനിക്ക് ഉള്ളത് ആത്മബന്ധമാണെന്നും ഇന്ത്യ തന്റെ രാജ്യമാണെന്നും പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ മുൻ ബോളർ ബ്രെറ്റ് ലീ ഒരു ബിറ്റ് കോയിൻ (ഏകദേശം 40 ലക്ഷം രൂപ) ഇന്ത്യക്കായി നൽകിയിരുന്നു. കോവിഡ് മൂലം വിദേശ താരങ്ങൾ ഐപിഎല്ലിൽ നിന്നും മടങ്ങുന്നതിനിടയിലാണ് പാറ്റ് കമ്മിൻസും ബ്രെറ്റ് ലീയും ഇന്ത്യക്ക് സഹായവുമായി എത്തിയത്.

ഐപിഎല്ലിൽ മലയാളി താരം സഞ്ജു സാംസൺ ക്യപ്റ്റനായ ടീമാണ് രാജസ്ഥാൻ റോയൽസ്. സീസണിൽ ആറു മത്സരങ്ങൾ പൂർത്തിയാക്കിയ ടീം രണ്ട് ജയങ്ങൾ മാത്രമാണ് സ്വന്തമാക്കിയത്. ഇന്ന് മുംബൈ ഇന്ത്യൻസിനോട് ഏഴ് വിക്കറ്റിന് തോറ്റ ടീം പോയിന്റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Rajasthan royals donate india fight covid 19

Next Story
IPL 2021 DC vs KKR: 41 പന്തില്‍ 82 റണ്‍സുമായി പൃത്വി ഷാ; കൊല്‍ക്കത്തയെ തകര്‍ത്ത് ഡല്‍ഹി
The moderation of comments is automated and not cleared manually by malayalam.indianexpress.com