scorecardresearch

ഇത് ബട്‌ലര്‍ സ്‌കൂപ്പ്: ശിവം മാവിയെ സിക്‌സിന് പറത്തിയ ബട്‌ലറുടെ ഷോട്ട്

ഇതുള്‍പ്പടെ രണ്ട് സിക്‌സാണ് ബട്‌ലര്‍ ഇന്ന് നേടിയത്

ഇതുള്‍പ്പടെ രണ്ട് സിക്‌സാണ് ബട്‌ലര്‍ ഇന്ന് നേടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഇത് ബട്‌ലര്‍ സ്‌കൂപ്പ്: ശിവം മാവിയെ സിക്‌സിന് പറത്തിയ ബട്‌ലറുടെ ഷോട്ട്

ശിവം മാവിയ്‌ക്കെതിരെ വ്യത്യസ്തമായ സിക്‌സുമായി രാജസ്ഥാന്‍ റോയല്‍സിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍. കൊല്‍ക്കത്തയ്‌ക്കെതിരായ രണ്ടാം ഓവറിലായിരുന്നു ബട്‌ലറുടെ വ്യത്യസ്തമായ ഷോട്ട് പിറന്നത്.

Advertisment

ശിവം എറിഞ്ഞ രണ്ടാമത്തെ പന്തിന്റെ വേഗവും ഗതിയുമെല്ലാം മുമ്പേ മനസിലാക്കിയ ബട്‌ലര്‍ സ്റ്റമ്പിന് കുറുകെ നിന്ന് പന്ത് കീപ്പറുടെ തലയ്ക്ക് മുകളിലൂടെ ദില്‍ഷന്റെ ദില്‍ സ്‌കൂപ്പിന് സമാനമായ രീതിയില്‍ പിന്നിലേക്ക് സിക്‌സ് പായിക്കുകയായിരുന്നു.

ഇതുള്‍പ്പടെ രണ്ട് സിക്‌സാണ് ബട്‌ലര്‍ ഇന്ന് നേടിയത്. മുന്‍ മൽസരങ്ങളിലേത് പോലെ ഇന്ന് വേണ്ടത്ര തിളങ്ങാന്‍ ബട്‌ലര്‍ക്ക് സാധിച്ചിട്ടില്ല. 22 പന്തില്‍ നിന്നും 39 റണ്‍സ് മാത്രമേ ബട്‌ലര്‍ക്ക് നേടാന്‍ സാധിച്ചുള്ളൂ.

അതേസമയം ബട്‌ലറുടെ വിക്കറ്റ് പോയതോടെ രാജസ്ഥാന്‍ തകരുന്ന കാഴ്‌ചയാണ് കാണുന്നത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സാണ് ഒടുവില്‍ വിവരം കിട്ടുമ്പോള്‍ രാജസ്ഥാന്റെ സമ്പാദ്യം. മലയാളി താരം സഞ്ജു സാംസണ്‍ വെറും 12 റണ്‍സും നായകന്‍ രഹാനെ 11 റണ്‍സും മാത്രം എടുത്തതാണ് രാജസ്ഥാന് തിരിച്ചടിയായത്.

Ipl

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: