scorecardresearch
Latest News

മന്ത്രി ജയരാജൻ ഇടപ്പെട്ടു, കേരള കായിക താരങ്ങൾക്ക് വിവേക് എക്സ്പ്രസ്സിൽ പ്രത്യേക കോച്ച്

മന്ത്രി ഇ പി ജയരാജൻ ഇടപ്പെട്ടതോടെയാണ് താരങ്ങളെ പ്രത്യേക കോച്ചിൽ നാട്ടിൽ എത്തിക്കാൻ റെയിൽവേ തയ്യാറായത്

മന്ത്രി ജയരാജൻ ഇടപ്പെട്ടു, കേരള കായിക താരങ്ങൾക്ക് വിവേക് എക്സ്പ്രസ്സിൽ പ്രത്യേക കോച്ച്

തിരുവനന്തപുരം: ഗുവാഹത്തിയില്‍ നടന്ന 64-മത് ദേശീയ സ്കൂള്‍ ഗെയിംസില്‍ പങ്കെടുത്ത കേരളാ താരങ്ങൾക്ക് യാത്ര സൗകര്യമായി. മന്ത്രി ഇ പി ജയരാജൻ ഇടപ്പെട്ടതോടെയാണ് താരങ്ങളെ പ്രത്യേക കോച്ചിൽ നാട്ടിൽ എത്തിക്കാൻ റെയിൽവേ തയ്യാറായത്.

ഗെയിംസിൽ പങ്കെടുത്ത കേരളത്തിൽ നിന്നുള്ള ഭരദ്വേഹന, ബോക്സിങ് ടീം അംഗങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാൽ നാട്ടിലേക്ക് മടങ്ങാനുള്ള ട്രെയിൻ ടിക്കറ്റ് ലഭ്യമായിരുന്നില്ല. വിവേക് എക്സപ്രസ്സിൽ ഗുവഹത്തിയിൽ നിന്നും നാട്ടിലേക്ക് വരാനായിരുന്നു ടീം അംഗങ്ങൾ നിശ്ചയിച്ചിരുന്നത്.

എന്നാൽ റിസേർവേഷൻ ലഭ്യമാകതെ ഇരുന്നതോടെ മടക്കയാത്ര അനിശ്ചിതത്വത്തിലായി. വിവരമറിഞ്ഞ സംസ്ഥാന കായിക മന്ത്രി ഇ പി ജയരാജൻ കേന്ദ്ര റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് പ്രത്യേക കോച്ച് അനുവദിക്കാൻ അവശ്യപ്പെട്ട് കത്തയച്ചു. ഇതേ തുടർന്നാണ് താരങ്ങൾക്ക് പ്രത്യേക കോച്ച് അനുവദിച്ചത്.

Stay updated with the latest news headlines and all the latest Sports news download Indian Express Malayalam App.

Web Title: Railways allots extra coach for kerala team to return from guwahati as minister intervenes