ഐപിഎൽ 13-ാം സീസണിലെ മൂന്നാം വിജയം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഞായറാഴ്ച സൺറെെസേഴ്സ് ഹെെദരബാദിനെതിരായ മത്സരത്തിൽ നാടകീയമായാണ് രാജസ്ഥാൻ വിജയിച്ചത്. രാഹുൽ തെവാതിയയും റിയാൻ പരാഗും ചേർന്നു നടത്തിയ പരിശ്രമമാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. മത്സരത്തിൽ ഏറെ നാടകീയമായ രംഗങ്ങളും അരങ്ങേറി.
വിജയത്തിലേക്ക് ബാറ്റ് വീശുന്നതിനിടെ രാഹുൽ തെവാതിയ വിക്കറ്റിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ടു. സൺറെെസേഴ്സ് ഹെെദരബാദ് താരം റാഷിദ് ഖാൻ ആയിരുന്നു 18-ാം ഓവർ എറിഞ്ഞത്. ക്രീസിൽ തെവാതിയ നിൽക്കുന്നു. 18-ാം ഓവറിന്റെ അഞ്ചാം പന്തിൽ മികച്ചൊരു ഷോട്ട് കളിക്കാൻ തെവാതിയ ശ്രമിച്ചു. എന്നാൽ, ഉദ്ദേശിച്ച പോലെ ബോളും ബാറ്റും കണക്ട് ചെയ്തില്ല. ഇതിനിടയിൽ തെവാതിയ ക്രീസിൽ നിന്നു പുറത്തെത്തി. സൺറെെസേഴ്സ് ഹെെദരബാദ് കീപ്പർ ജോൺ ബെയർസ്റ്റോ പാഡിൽ തട്ടി പന്ത് സ്റ്റംപിലേക്ക്. പന്ത് സ്റ്റംപിൽ തട്ടുമ്പോൾ തെവാതിയ ക്രീസിനു പുറത്തായിരുന്നു. പന്ത് സ്റ്റംപിൽ തട്ടിയെങ്കിലും ബെയ്ൽ വീണില്ല. ഇതോടെ തെവാതിയ അത്ഭുതകരമായി വിക്കറ്റിൽ നിന്നു രക്ഷപ്പെട്ടു. പിന്നീട് രാജസ്ഥാൻ വിജയത്തിലെത്തുമ്പോഴും തെവാതിയ നോട്ട്ഔട്ടായിരുന്നു.
— faceplatter49 (@faceplatter49) October 11, 2020
ഐസിസി നിയമപ്രകാരം സ്റ്റംപിൽ നിന്ന് ബെയ്ൽ തെറിക്കുകയോ സ്റ്റംപ് തറയിൽ നിന്ന് ഇളകുകയോ ചെയ്താൽ മാത്രമേ വിക്കറ്റ് അനുവദിക്കൂ.
How the bails didn’t dislodge #IPL2020 #SRHvRR pic.twitter.com/QkKC6AYPuO
— Scot Munroe (@scot_munroe) October 11, 2020
If the bails lights up…it should be considered stumps-broken. That’s it. #IPL2020 #SRHvRR
— Aakash Chopra (@cricketaakash) October 11, 2020
മത്സരത്തിന്റെ അവസാന ഓവറിൽ രാഹുൽ തെവാതിയയും സൺറൈസേഴ്സ് താരം ഖലീൽ അഹമ്മദും ഏറ്റുമുട്ടിയതും വലിയ ചർച്ചയായി. ഇരു താരങ്ങളും പരസ്പരം വാക്കേറ്റത്തിലായി. മത്സരശേഷവും രാഹുൽ തെവാതിയ കൂളായില്ല. ഖലീൽ അഹമ്മദിനെതിരെ തെവാതിയ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. എന്നാൽ, മത്സരശേഷം സൺറൈസേഴ്സ് നായകൻ ഡേവിഡ് വാർണർ പ്രശ്നത്തിൽ ഇടപെട്ടു. തെവാതിയയുമായി വാർണർ സംസാരിച്ചു. ഒടുവിൽ ഖലീൽ അഹമ്മദിനു കൈ കൊടുത്താണ് തെവാതിയ മടങ്ങിയത്. തങ്ങൾ തമ്മിലുണ്ടായ ഉരസൽ വലിയ പ്രശ്നമൊന്നും അല്ലെന്നും കളിയുടെ ചൂടിൽ സംഭവിച്ചുപോയതാണെന്നും മത്സരശേഷം തെവാതിയ പറയുകയും ചെയ്തു.
സൺറൈസേഴ്സ് ഹൈദരാബാദിനെ അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തകർത്തത്. മുൻനിര ഒരിക്കൽ കൂടി പരാജയപ്പെട്ടപ്പോൾ മധ്യനിരയിൽ യുവതാരങ്ങളായ രാഹുൽ തെവാതിയായും റിയാൻ പരാഗും നടത്തിയ പ്രകടനമാണ് രാജസ്ഥാന് വിജയമൊരുക്കിയത്.
159 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്റെ ഓൾറൗണ്ടർ സ്റ്റോക്സിനെ ഓപ്പണറാക്കാനുള്ള തന്ത്രം പാളി. രണ്ടാം ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അഞ്ച് റൺസുമായി സ്റ്റോക്സ് കൂടാരം കയറി. പിന്നാലെ അതേ സ്കോറിന് നായകനും കൂടാരം കയറി. കഴിഞ്ഞ കളിയിൽ തിളങ്ങിയ ജോസ് ബട്ലർ 16 റൺസിനും പുറത്തായി.
Read Also: കൊമ്പുകോർത്ത് തെവാതിയയും ഖലീൽ അഹമ്മദും; ഇടപെട്ട് വാർണർ, വീഡിയോ
കേരള താരങ്ങളായ സഞ്ജു സാംസണും റോബിൻ ഉത്തപ്പയും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും റഷിദ് ഖാനുമുന്നിൽ ഇരുവർക്കും അടിതെറ്റി. 18 റൺസെടുത്ത ഉത്തപ്പയെ റഷിദ് വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 26 റൺസെടുത്ത സഞ്ജുവിനെ ബെയർസ്റ്റോയുടെ കൈകളിൽ എത്തിച്ചു.
രാഹുൽ തെവാതിയ വീണ്ടും രക്ഷകനായി അവതരിച്ചതോടെ രാജസ്ഥാന്റെ പ്രതീക്ഷകൾ വീണ്ടും സജീവമായി. യുവതാരം റിയാൻ പരാഗിനെ കൂട്ടുപിടിച്ച താരം അതിവേഗം സ്കോർബോർഡ് ചലിപ്പിച്ചു. അവസാന ഓവർ വരെ ആവേശം നിറഞ്ഞു നിന്ന പോരാട്ടത്തിൽ ഖലീൽ അഹമ്മദ് എറിഞ്ഞ അഞ്ചാം പന്ത് സിക്സർ പായിച്ച് റിയാൻ വിജയമുറപ്പിച്ചു. റിയാൻ 42 റൺസും രാഹുൽ 45 റൺസും നേടി പുറത്താകാതെ നിന്നു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook