ഇന്ത്യൻ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുൽ, ഓപ്പണർ മായങ്ക് അഗർവാൾ എന്നിവർ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷം പരിശീലനത്തിനിറങ്ങി. വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ഏകദിനത്തിന് മുന്നോടിയായാണ് പരിശീലനം.
ഇന്ത്യൻ ടീമിൽ ഒന്നിലധികം കോവിഡ്-19 കേസുകൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് അഗർവാളിനെ ടീമിൽ ഉൾപ്പെടുത്തിയത്.
29 കാരനായ പേസർ നവ്ദീപ് സൈനിയും പരിശീലനത്തിൽ പങ്കെടുത്തു.
“ഇവിടെ ആരാണെന്ന് നോക്കൂ! മൂവരും ടീമിനൊപ്പം ചേരുകയും ഇന്നത്തെ പരിശീലന സെഷനിൽ അത് പങ്കെടുക്കുകയും ചെയ്തു,” ക്രിക്കറ്റ് താരങ്ങളുടെ ചിത്രങ്ങൾ ട്വീറ്റ് ചെയ്ത് ബിസിസിഐ കുറിച്ചു.
ഞായറാഴ്ച, രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം വെസ്റ്റ് ഇൻഡീസിനെ ഏകദിന പരമ്പരയിലെ ഓപ്പണിങ് മത്സരത്തിൽ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു.
ബുധനാഴ്ച രണ്ടാം മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്കൊപ്പം അഗർവാൾ ബാറ്റിംഗ് ഓപ്പൺ ചെയ്യാനും സാധ്യതയുണ്ട്.
ഓപ്പണിംഗ് ഗെയിമിൽ, സ്ഥിരം ഓപ്പണർ അല്ലാത്ത ഇഷാൻ കിഷനോടൊപ്പം രോഹിത് ഓപ്പൺ ചെയ്തിരുന്നു. രോഹിത്തുമൊത്തുള്ള 84 റൺസ് കൂട്ടുകെട്ടിൽ ഇഷാൻ 28 റൺസ് നേടിയിരുന്നു.