scorecardresearch

'കാലം കാത്തിരിക്കുന്നു'; ബാറ്റുകൊണ്ടും പന്തും കൊണ്ടും 'കുട്ടി മതിലായി' ദ്രാവിഡിന്റെ മകന്‍

9 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സമിത്, ബാറ്റെടുത്തപ്പോള്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു

9 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സമിത്, ബാറ്റെടുത്തപ്പോള്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു

author-image
WebDesk
New Update
'കാലം കാത്തിരിക്കുന്നു'; ബാറ്റുകൊണ്ടും പന്തും കൊണ്ടും 'കുട്ടി മതിലായി' ദ്രാവിഡിന്റെ മകന്‍

ക്രിക്കറ്റിലും അച്ഛന്മാരുടെ പാത പിന്തുടര്‍ന്ന് മക്കളും മൈതാനത്തേക്ക് എത്തുന്നത് പുതിയ കാഴ്ച്ചയല്ല. ക്രിക്കറ്റ് ദൈവം സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറാണ് കഴിഞ്ഞ കുറച്ച് ദിവസമായി ക്രിക്കറ്റ് ലോകത്തിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. അച്ഛനില്‍ നിന്നും വ്യത്യസ്തമായി ബൗളിങിലാണ് അര്‍ജുന്റെ കഴിവെന്നതാണ് ശ്രദ്ധേയം. ഇപ്പോഴിതാ ആ പാതയിലൂടെ മറ്റൊരു താര പുത്രന്‍ കൂടി തന്റെ പ്രകടനം കൊണ്ട് ആരാധകരെ സൃഷ്ടിക്കുകയാണ്. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച താരങ്ങളിലൊരാളും ഇന്ത്യന്‍ ക്രിക്കറ്റിലെ വന്‍ മതിലുമായ രാഹുല്‍ ദ്രാവിഡിന്റെ മകനാണ് പുതിയ സെന്‍സേഷന്‍.

Advertisment

അണ്ടര്‍ 14 സ്‌കൂള്‍ ക്രിക്കറ്റിലായിരുന്നു സമിതിന്റെ മാസ്മരിക പ്രകടനം. സ്‌കൂള്‍ ക്രിക്കറ്റില്‍ തന്റെ ടീമിനുവേണ്ടി മികച്ച ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച സമിത് ദ്രാവിഡിന്റെ മികവില്‍ മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ 9 വിക്കറ്റ് വിജയം സ്വന്തമാക്കിയിരിക്കുകയാണ്. 9 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത സമിത്, ബാറ്റെടുത്തപ്പോള്‍ 51 റണ്‍സുമായി പുറത്താകാതെ നിന്നു. ബാറ്റുകൊണ്ട് പന്തുകൊണ്ടും മതിലാവുകയായിരുന്നു സമിത്.

കേംബ്രിഡ്ജ് പബ്ലിക് സ്‌കൂളിനെയാണ് മല്യ അദിതി ഇന്റര്‍നാഷണല്‍ സ്‌കൂള്‍ പരാജയപ്പെടുത്തിയത്. ഇതാദ്യമായല്ല സമിത് വാര്‍ത്തകളില്‍ നിറയുന്നത്. ഈ വര്‍ഷം ജനുവരിയില്‍ അണ്ടര്‍ 14 ബി.ടി.ഡബ്ല്യു കപ്പില്‍ സെഞ്ച്വറി നേടിയിരുന്നു. 12 വയസാണ് സമിതിന്റെ പ്രായം.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറിന്റെ മകന്‍ അരങ്ങേറ്റ ടെസ്റ്റില്‍ തന്നെ വിക്കറ്റ് നേടിയിരുന്നു. ദ്രാവിഡാണ് ഈ ടീമിനെയും പരിശീലിപ്പിക്കുന്നത്. ഒരു കാലത്ത് ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുന്തൂണായിരുന്ന ദ്രാവിഡ് ഇപ്പോള്‍ അണ്ടര്‍ 19 ടീമിന്റെ പരിശീലകനാണ്. ശ്രീലങ്കക്കെതിരായ അണ്ടര്‍ 19 യൂത്ത് ടെസ്റ്റിലായിരുന്നു അര്‍ജുന്റെ പ്രകടനം.

Advertisment

അതേസമയം, മറ്റൊരു താരപുത്രന്റെ വരവറിയിക്കുന്നതുമായി ഈ മത്സരം. മുന്‍താരം സുനില്‍ ജോഷിയുടെ മകന്‍. ദ്രാവിഡിന്റെ മകന്‍ സെഞ്ച്വറി നേടിയ മത്സരത്തില്‍ സുനില്‍ ജോഷിയുടെ മകന്‍ ആര്യന്‍ നേടിയത് 154 റണ്‍സായിരുന്നു.

Rahul Dravid

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: