രാഹുൽ ദ്രാവിഡിന് 45-ാം പിറന്നാൾ. ക്രിക്കറ്റ് ലോകത്തുനിന്നും നിരവധി പേരാണ് ദ്രാവിഡിന് പിറന്നാൾ ആശംസകൾ നേർന്നത്. അജിങ്ക്യ രഹാനെ, ആർ.പി.സിങ്, വിവിഎസ് ലക്ഷ്മൺ, ഹർഭജൻ സിങ്, സുരേഷ് റെയ്ന, രവി ശാസ്ത്രി തുടങ്ങി നിരവധി പേർ ക്രിക്കറ്റിലെ വൻമതിലിന് ആശംസകൾ നേർന്നിട്ടുണ്ട്. ഇന്ത്യൻ ടീമിന് രാഹുൽ നൽകിയ സംഭാവനകൾ പ്രശസ്തമായ ഹിന്ദി ഗാനത്തിന്റെ വരികളിലൂടെ വിവരിച്ചാണ് ഹർജൻ ആശംസകൾ നേർന്നത്.

ഒരു കാലത്ത് ഇന്ത്യൻ ടീമിന്റെ നെടുംതൂണുകളിൽ ഒരാളായിരുന്നു രാഹുൽ ദ്രാവിഡ്. 164 ടെസ്റ്റ് മാച്ചുകളിൽനിന്നും 13,288 റൺസാണ് രാഹുലിന്റെ സമ്പാദ്യം. 36 ടെസ്റ്റ് സെഞ്ചുറികളും 68 അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 270 ആണ് ടെസ്റ്റ് ക്രിക്കറ്റിലെ രാഹുലിന്റെ ഏറ്റവും ഉയർന്ന സ്കോർ.

344 ഏകദിനങ്ങളും രാഹുൽ കളിച്ചിട്ടുണ്ട്. 10889 റൺസാണ് ഏകദിനത്തിലെ രാഹുലിന്റെ സമ്പാദ്യം. ഏകദിനത്തിൽ 12 സെഞ്ചുറികളും രാഹുൽ സ്വന്തമാക്കിയിട്ടുണ്ട്. 153 റൺസാണ് ഏകദിനത്തിലെ രാഹുലിന്റെ ഏറ്റവും ഉയർന്ന സ്കോർ. നിലവിൽ അണ്ടർ-19 ടീമിന്റെ പരിശീലകനാണ് രാഹുൽ ദ്രാവിഡ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ